ഗതാഗതക്കുരുക്ക് കാരണം ടാക്സി കിട്ടിയില്ല; പോർട്ടറിൽ തന്നെത്തന്നെ ഓഫീസിലേക്ക് പാഴ്സലയച്ച് യുവാവ്

ഗതാഗതക്കുരുക്ക് കാരണം ടാക്സി കിട്ടിയില്ല; പോർട്ടറിൽ തന്നെത്തന്നെ ഓഫീസിലേക്ക് പാഴ്സലയച്ച് യുവാവ്

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ വലഞ്ഞ് യുവാവ്. സമയത്ത് ഓഫീസിലെത്താൻ സാധിക്കാത്തതിനാൽ പതിക് എന്ന യുവാവ് ആണ് വ്യത്യസ്തമായ ആശയം കണ്ടെത്തിയത്. ഓഫീസിൽ പോകാനായി ഓലയും ഊബറും പോലുള്ള ടാക്സി സർവീസുകൾ കാത്തിരുന്ന് മടുത്താണ് പതിക് മറ്റൊരു ആശയം പരീക്ഷിച്ചത്. പോർട്ടർ ആപ്പ് ഉപയോഗിച്ച് തന്നെത്തന്നെ പാർസലായി കയറ്റി അയക്കുകയാണ് ഇയാൾ ചെയ്തത്.

സാധനങ്ങൾ കയറ്റി അയക്കുന്നതിനായി ഉപയോഗിക്കുന്ന ഓൺലൈൻ ട്രാൻസ്പോർട്ട് സർവീസാണ് പോർട്ടർ ആപ്പ്. പതിക് തന്നെയാണ് ഈ വിവരം ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഓലയും ഊബറും കിട്ടാത്തതിനാൽ തനിക്ക് തന്നെത്തന്നെ പോർട്ടർ ചെയ്യേണ്ടിവന്നുവെന്ന് പതിക് സമൂഹമാധ്യമത്തിൽ കുറിച്ചു. പോർട്ടർ ആപ്പിന്റെ ഡെലിവറി ജീവനക്കാരനൊപ്പം ബൈക്കിൽ പോകുന്നതാണ് ചിത്രമാണ് പതിക് പങ്കുവെച്ചത്.

 

TAGS: PORTER
SUMMARY: Bengaluru man delivers himself to office using Porter app after failing to get Uber or Ola

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *