കവർച്ച കേസുകൾ വർധിക്കുന്നു; വീട് പൂട്ടി പുറത്ത് പോകുന്നവർക്ക് നിർദേശങ്ങൾ നൽകി സിറ്റി പോലീസ്

കവർച്ച കേസുകൾ വർധിക്കുന്നു; വീട് പൂട്ടി പുറത്ത് പോകുന്നവർക്ക് നിർദേശങ്ങൾ നൽകി സിറ്റി പോലീസ്

ബെംഗളൂരു: വീടുകൾ പൂട്ടി ഒരു ദിവസത്തിൽ കൂടുതൽ പുറത്ത് പോകുന്നവർക്ക് നിർദേശങ്ങൾ നൽകി ബെംഗളൂരു സിറ്റി പോലീസ്. നഗരത്തിൽ മോഷണക്കേസുകൾ തുടർച്ചയായി റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. ഒരു ദിവസത്തിൽ കൂടുതൽ വീട് വിട്ട് പോകുന്ന താമസക്കാർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഇക്കാര്യം അറിയിക്കണം. രാത്രിയിൽ പൂട്ടിയിട്ട വീടുകളിൽ പട്രോളിംഗ് നടത്തുന്നതിന് മുൻഗണന നൽകാനാണ് പോലീസ് തീരുമാനം.

2021 മുതൽ ബെംഗളൂരുവിൽ വീടുകളിൽ മോഷണം വർധിച്ചുവരികയാണ്. 2023 ൽ 879 രാത്രി മോഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും, ഇതിൽ 264 കേസുകൾ മാത്രമേ പരിഹരിക്കപ്പെട്ടിട്ടുള്ളൂവെന്നും സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. 2022-ൽ 702 മോഷണ കേസുകളും 2021-ൽ 654 കേസുകളും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

നിലവിൽ സൗത്ത് ഡിവിഷനിലാണ് പദ്ധതി നടപ്പാക്കുന്നത്. വീട് പൂട്ടി പോകുന്നവർ സൗത്ത് കൺട്രോൾ റൂമുമായി (080-22943111 അല്ലെങ്കിൽ 9480801500) ബന്ധപ്പെട്ട് അവരുടെ പൂട്ടിയ വീടിന്റെ ചിത്രം പോലീസുമായി പങ്കിടണം. കൺട്രോൾ റൂം അധികാരപരിധിയിലുള്ള പൂട്ടിയിരിക്കുന്ന വീടുകളുടെ പട്ടിക ഉദ്യോഗസ്ഥർ തയ്യാറാക്കും.

നിലവിൽ, രാവിലെ പട്രോളിങ്ങിലുള്ള പോലീസ് ഉദ്യോഗസ്ഥർ പൂട്ടിയിട്ടിരിക്കുന്ന വീടുകൾ തിരിച്ചറിഞ്ഞ് പട്ടിക രാത്രി പട്രോളിംഗ് സംഘങ്ങൾക്ക് കൈമാറുന്നതാണ് രീതി. പുതിയ പദ്ധതി താമസക്കാർക്ക് പോലീസിനെ മുൻകൂട്ടി അറിയിക്കാനും, പട്രോളിംഗ് ശ്രമങ്ങൾ കാര്യക്ഷമമാക്കാനും, വീടിന്റെ സുരക്ഷ ശക്തിപ്പെടുത്താനും സാധ്യമാക്കുമെന്ന് പോലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു.

TAGS: BENGALURU | HOUSE THEFT
SUMMARY: Bengaluru police to watch home, if residents go outside

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *