വ്ലോഗർ യുവതിയുടെ കൊലപാതകം; പ്രതിക്കായി കേരളത്തിലും തിരച്ചിൽ

വ്ലോഗർ യുവതിയുടെ കൊലപാതകം; പ്രതിക്കായി കേരളത്തിലും തിരച്ചിൽ

ബെംഗളൂരു: വ്ലോഗർ യുവതിയുടെ കൊലപാതകത്തിൽ പ്രതിക്കായി കേരളത്തിലും തിരച്ചിൽ. ഇന്ദിരാനഗറിലെ സർവീസ് അപ്പാർട്ട്മെന്റിൽ ചൊവ്വാഴ്ചയാണ് അസം സ്വദേശിനിയും സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയുമായ മായ ഗൊഗോയിയെ (25) കൊല്ലപ്പെട്ട നിലയിൽ കണ്ടത്.

സംഭവത്തിൽ പിന്നിൽ കണ്ണൂർ സ്വദേശിയായ ആൺസുഹൃത്ത് ആരവ് ആണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. കൊലപാതകം ആസൂത്രിതമാണെന്നാണ് പോലീസ് നൽകുന്ന വിവരം. കൃത്യം നടത്തിയ ശേഷം ഇയാൾ കേരളത്തിലേക്ക് കടന്നതായാണ് പോലീസ് സംശയം. ഇതോടെയാണ് ആരവിനെ തിരഞ്ഞ് പോലീസ് കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്.

ഇരുവരും പ്രണയത്തിലായിരുന്നെന്നും മായ ഗൊഗോയിയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആരവ് യുവതിയുമായി അപ്പാർട്മെൻറിൽ എത്തിയതെന്നും പോലീസ് പറഞ്ഞു. ബന്ധത്തിൽ നിന്ന് പിന്മാറാൻ മായ തയ്യാറായിരുന്നില്ല. ഇതാണ് കൊലപാതകത്തിലേയ്ക്കെത്തിയത്, ബെഗുളുരു ഈസ്റ്റ് ഡിസിപി ദേവരാജ് പറഞ്ഞു.

അപ്പാർട്ട്മെന്റിൽ മുറിയെടുക്കാൻ ഇരുവരും ഒരുമിച്ചെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. തുടർന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് കടന്നുകളയുകയായിരുന്നു.

TAGS: BENGALURU | MURDER
SUMMARY: Bengaluru Police intensifies search for Keralite in vloger women murder

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *