നടൻ ദർശന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ബെംഗളൂരു പോലീസ് സുപ്രീം കോടതിയിലേക്ക്

നടൻ ദർശന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ബെംഗളൂരു പോലീസ് സുപ്രീം കോടതിയിലേക്ക്

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതി ദർശൻ തോഗുദീപയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ബെംഗളൂരു പോലീസ്. നടന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് അടുത്തിടെ കർണാടക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

എന്നാൽ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള നടന്റെ വാദം കള്ളമാണെന്ന് പോലീസ് പറഞ്ഞു. പുറത്തിറങ്ങിയ നടൻ സാക്ഷികൾ ബന്ധപ്പെടാനും ശ്രമിക്കുന്നുണ്ട്. ഇത് കേസിനെ വഴിതിരിച്ചുവിടുമെന്നും, ഇരയ്ക്ക് നീതി ലഭിക്കില്ലെന്നും പോലീസ് പറഞ്ഞു. ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ പോലീസ് അയച്ച അപേക്ഷയ്ക്ക് ആഭ്യന്തര വകുപ്പ് അനുമതി നൽകിയതിനെ തുടർന്നാണ് നടപടി. നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. ദർശൻ നടുവേദനയ്ക്ക് ചികിത്സയിൽ കഴിയുകയാണ്.

ചിത്രദുർഗയിലെ ഫാർമസി ജീവനക്കാരനായ രേണുകസ്വാമിയുടെ (34) കൊലപാതകവുമായി ബന്ധപ്പെട്ടാണ് നടൻ അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതിയാണ് ദർശൻ. പവിത്ര ഗൗഡയാണ് ഒന്നാം പ്രതി.

TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Bengaluru police to move Supreme Court for cancellation of bail granted to actor Darshan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *