ഗതാഗതക്കുരുക്ക്; ആഗോളതലത്തിൽ രണ്ടാം സ്ഥാനത്ത് ബെംഗളൂരു

ഗതാഗതക്കുരുക്ക്; ആഗോളതലത്തിൽ രണ്ടാം സ്ഥാനത്ത് ബെംഗളൂരു

ബെംഗളൂരു: ലോകത്ത് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ബെംഗളൂരു. ഡച്ച് ലൊക്കേഷൻ ടെക്നോളജി കമ്പനിയായ ടോം ടോം പ്രസിദ്ധീകരിച്ച 2024ലെ ട്രാഫിക് ഇൻഡക്സിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പട്ടികയിൽ ഒന്നാം സ്ഥാനം കൊളംബിയൻ നഗരമായ ബാരൻക്വിലയ്ക്കാണ്. കൊൽക്കത്ത, ബെംഗളൂരു, പൂനെ എന്നീ നഗരങ്ങളാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിൽ ഇടംപിടിച്ചത്. പട്ടികയിൽ 50-ാം സ്ഥാനം എറണാകുളത്തിനാണ്.

ഇന്ത്യൻ നഗരങ്ങളായ കൊൽക്കത്ത, ബെംഗളൂരു, പൂനെ, ഹൈദരാബാദ്, ചെന്നൈ, മുംബൈ, അഹമ്മദാബാദ്, എറണാകുളം, ജയ്പുർ, ന്യൂഡൽഹി എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയിൽ ഹൈദരാബാദ് 18, ചെന്നൈ 31, മുംബൈ 39, അഹമ്മദാബാദ്, 43, എറണാകുളം 50 ജയ്പൂർ 52, ന്യൂഡൽഹി 122 സ്ഥാനങ്ങളിലാണ്. പട്ടികയിൽ അഞ്ചാം സ്ഥാനത്ത് യൂറോപ്യൻ നഗരമായ യുകെയിലെ ലണ്ടനാണ്. ആദ്യ 10 സ്ഥാനങ്ങളിൽ ദവാവോ സിറ്റി (ഫിലിപ്പീൻസ്) എട്ടാം സ്ഥാനത്തുമുണ്ട്.

TAGS: BENGALURU | TRAFFIC CONGESTION
SUMMARY: Bengaluru ranks third in traffic congestion globally

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *