ബെംഗളൂരൂ: ബെംഗളൂരൂ സെക്കുലർ ഫോറം സംഘടിപ്പിക്കുന്ന ‘ഇന്ത്യൻ ജനാധിപത്യം: വെല്ലുവിളികളും പ്രത്യാശകളും’ സെമിനാർ ഞായറാഴ്ച വൈകീട്ട് നാലിന് ഇന്ദിരാനഗർ ഇ.സി.എ ഹാളിൽ നടക്കും. ജനാധിപത്യ-മതേതര ഇന്ത്യ നേരിടുന്ന കടുത്ത വെല്ലുവിളികളും പ്രതിരോധം സാധ്യമാക്കുന്ന പ്രത്യാശകളും അപഗ്രഥിച്ച് പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ സുനിൽ പി. ഇളയിടം പ്രഭാഷണം നിർവഹിക്കും. സിനിമാ നാടക പ്രവർത്തകൻ പ്രകാശ് ബാരെ അധ്യക്ഷത വഹിക്കും. സംവാദത്തിൽ ബെംഗളൂരുവിലെ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 93412 40641
<BR>
TAGS : SUNIL P ILAYIDAM | BENGALURU SECULAR FORUM
SUMMARY : Bengaluru Secular Forum seminar on Sunday

Posted inASSOCIATION NEWS
