സംസ്ഥാനത്തെ സ്കൈഡെക് പദ്ധതി ഹെമ്മിഗെപുരയിൽ നടപ്പാക്കില്ല; ഡി. കെ. ശിവകുമാർ

സംസ്ഥാനത്തെ സ്കൈഡെക് പദ്ധതി ഹെമ്മിഗെപുരയിൽ നടപ്പാക്കില്ല; ഡി. കെ. ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ സ്വപ്ന പദ്ധതിയായ സ്കൈഡെക്കിന്റെ സ്ഥാനം വീണ്ടും മാറുന്നു. ഹെമ്മിഗെപുരയിൽ സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്ന സ്കൈഡെക്ക് അവിടെ സ്ഥാപിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. പല സ്ഥലങ്ങൾ പരിഗണനയ്ക്കെടുത്ത ശേഷം ഒടുവിൽ കണ്ടെത്തിയ സ്ഥലമാണ് ഹെമ്മിഗെപുരയിലേത്. എന്നാൽ ഇവിടെ സ്കൈഡെക്ക് സ്ഥാപിക്കുന്നതിന് നിയമപരമായ തടസ്സങ്ങൾ വന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സ്കൈഡെക്ക് സ്ഥാപിക്കാൻ ആദ്യം കണ്ടെത്തിയത് പ്രതിരോധ സേനയുടെ ഭൂമിയായിരുന്നു. എന്നാൽ പ്രതിരോധ മന്ത്രാലയത്തിന്റെ വിവിധ ഓഫീസുകളും മറ്റും ഉള്ളതിനാൽ ഔദ്യോഗികമായിത്തന്നെ എതിർപ്പ് വന്നു. ഇതോടെയാണ് സ്ഥലം മാറാൻ തീരുമാനമെടുത്തത്.

ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ നിർമ്മിതി ബെംഗളൂരുവിൽ കൊണ്ടുവരിക എന്നതാണ് കർണാടക സർക്കാരിന്റെ ലക്ഷ്യം. ബെംഗളൂരുവിനെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കുന്നതാകും സ്കൈഡെക്. 500 കോടി രൂപയുടെ പദ്ധതിയാണിത്. 250 മീറ്റർ ഉയരമാണ് സ്കൈഡെക്കിന് ഉണ്ടാവുകയെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

TAGS: BENGALURU | SKYDECK
SUMMARY: City’s skydeck plan location changed again

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *