ബെംഗളൂരു സബർബൻ റെയിൽ പദ്ധതി; രണ്ടാം ഘട്ട പ്രവൃത്തി സർക്കുലർ റെയിലുമായി സംയോജിപ്പിക്കും

ബെംഗളൂരു സബർബൻ റെയിൽ പദ്ധതി; രണ്ടാം ഘട്ട പ്രവൃത്തി സർക്കുലർ റെയിലുമായി സംയോജിപ്പിക്കും

ബെംഗളൂരു: ബംഗളൂരു സബർബൻ റെയിലിൽ രണ്ടാം ഘട്ട പാതയുടെ പ്രവൃത്തി സർക്കുലർ റെയിൽ പദ്ധതിയുമായി സംയോജിപ്പിക്കും. 146 കിലോമീറ്റർ പാതയാണ് രണ്ടാം ഘട്ട പദ്ധതിയിൽ ഉൾപെടുത്തിയിട്ടുള്ളത്. ദേവനഹള്ളി മുതൽ ചിക്കബല്ലാപുര (18 കിമീ), ചിക്കബാനവാര മുതൽ കുനിഗൽ വരെ (50 കിമീ), ചിക്കബാനവര മുതൽ ഡോബ്ബാസ്പേട്ട് വരെ (36 കിമീ), കെംഗേരി മുതൽ ഹെജ്ജാല വരെ (11 കിമി), ഹീലലിഗെ മുതൽ ആനേക്കൽ റോഡ് (11 കിമീ) രാജനുകുണ്ടെ മുതൽ ഒഡേരഹള്ളി (20 കിമീ.) എന്നിങ്ങനെയാണ് ബെംഗളൂരു സബർബൻ റെയിലിന്‍റെ രണ്ടാം ഘട്ട വിപുലീകരണം നടക്കുക.

കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്‍റെ കമ്പനി (കെ- റൈഡ്) രണ്ടാം ഇടനാഴി പാക്കേജ് പ്രകാരം എട്ട് സ്റ്റേഷനുകൾ നിർമ്മിക്കുന്നതിന് നാഗാർജുന കൺസ്ട്രക്ഷൻ കമ്പനിക്ക് 501 കോടി രൂപയുടെ കരാർ നൽകിയിട്ടുണ്ട്. കരാർ അനുസരിച്ച് 24 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കണം. കെഎസ്ആർ ബെംഗളൂരു-ദേവനഹള്ളി, ബൈയപ്പനഹള്ളി-ചിക്കബാനവര, കെംഗേരി – വൈറ്റ്ഫീൽഡ്, ഹീലാലിഗെ-രാജനുകുണ്ടേ എന്നിങ്ങനെ 148.17 കിലോമീറ്റർ ദൈർഘ്യമുള്ള നാല് ഇടനാഴികളാണ് ബെംഗളൂരു സബർബൻ റെയിൽ ഒന്നാം ഘട്ടത്തിലുള്ളത്. ഇത് 2028ൽ പൂർത്തിയാകും.

അതേസമയം, കേന്ദ്ര റെയിൽവേ മന്ത്രാലയം ബെംഗളൂരുവിന് ചുറ്റും 287 കിലോമീറ്റർ വൃത്താകൃതിയിൽ സർക്കുലർ റെയിൽ ശൃംഖല നിർമിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് ദൊഡ്ഡബല്ലാപൂർ (40.9 കിമീ), ദൊഡ്ഡബല്ലാപുര-ദേവനഹള്ളി (28.5 കിമീ), ദേവനഹള്ളി-മാലൂർ (46.5 കിമീ), മാലൂർ- ഹീലാലിഗെ (52 കിമീ), ഹെജ്ജാല-സോലൂർ (43.5 കിമീ), സോളൂർ-നിഡവണ്ട (34.2 കിമീ), ഹെജ്ജാല-ഹീലാലിഗെ (42 കിമീ) എന്നീ റൂട്ടുകളെ ബന്ധിപ്പിക്കും.

TAGS: BENGALURU | SUBURBAN RAIL PROJECT
SUMMARY: Bengaluru Suburban Railway Phase 2 to cover 146 km, aligns with proposed circular rail network

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *