ബെംഗളൂരു സൺഡേ സ്കൂൾ അസോസിയേഷൻ പ്രവര്‍ത്തനമാരംഭിച്ചു

ബെംഗളൂരു സൺഡേ സ്കൂൾ അസോസിയേഷൻ പ്രവര്‍ത്തനമാരംഭിച്ചു

ബെംഗളൂരു : ഓൾ ഇന്ത്യ സൺഡേ സ്കൂൾ അസോസിയേഷൻ (എ.ഐ.എസ്.എസ്.എ.) ബെംഗളൂരു ചാപ്റ്ററിന് തുടക്കമായി. സി.എസ്.ഐ. കർണാടക മഹാ ഇടവക സെക്രട്ടറി റവ. ഡോ. വിൻസന്റ് വിനോദ്കുമാർ രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എസ്.എ. ജനറൽ സെക്രട്ടറി റവ. ഡോ. ടി.ഐ. ജെയിംസ് അധ്യക്ഷത വഹിച്ചു. സി.എസ്.ഐ. സിനഡ് ക്രിസ്ത്യൻ എജുക്കേഷൻ ഡയറക്ടർ റവ.ടി. ജോസഫ് ദാസൻ, ഈസ്റ്റ് പരേഡ് ചർച്ച് വികാരി റവ. ജിജോ അബ്രഹാം, സി.ഇ.ഡി. ഡയറക്ടർ റവ. ശാലിനി, എ.ഐ.എസ്.എസ്.എ. ഗവേണിങ് ബോഡി അംഗം റവ. ലിജോ റാഫേൽ, റവ. സോളമൻ പോൾ, സൺഡേ സ്കൂൾ വിദ്യാർഥി പ്രതിനിധി റാഫേൽ ഫിലിപ്പ് എന്നിവർ സംസാരിച്ചു.

ബെംഗളൂരുവിലെ ക്‌നാനായ സിറിയൻ ചർച്ച്, കാൽഡിയൻ സിറിയൻ ചർച്ച് ഓഫ് ഈസ്റ്റ്, യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച്, മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച്, മാർത്തോമ സിറിയൻ ചർച്ച്, സാൽവേഷൻ ആർമി, ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ, സി.എസ്.ഐ. കെ.സി.ഡി.(മലയാളം, തമിഴ്, തെലുഗു, കന്നഡ, ഇംഗ്ലീഷ്), മിസോ പ്രസ്ബിറ്റേറിയൻ ചർച്ച്, ബാപ്റ്റിഷ് ചർച്ച് ഓഫ് മിസോറം, ടി.ഇ.എൽ.സി. എന്നിവയുടെ കീഴിലുള്ള 45 പള്ളികളിൽനിന്നായി 145 പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. വിദ്യാർഥികൾ, അധ്യാപകർ, സൺഡേ സ്കൂൾ ചുമതല വഹിക്കുന്നവർ എന്നിവർ സംബന്ധിച്ചു.

ഭാരവാഹികളായി: റവ. വിൻസൻ്റ് വിനോദ് കുമാർ (പ്രസിഡണ്ട്), റവ. സോളമൻ പോൾ (സെക്രട്ടറി), റൂബെൻ അബിമലെക്ക് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
<br>
TAGS :  RELIGIOUS,
SUMMARY : Bengaluru Sunday School Association was formed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *