ബെംഗളൂരു ടെക് സമ്മിറ്റിന് തുടക്കമായി

ബെംഗളൂരു ടെക് സമ്മിറ്റിന് തുടക്കമായി

ബെംഗളൂരു: ബെംഗളൂരു ടെക് സമ്മിറ്റിന്റെ 27–ാം പതിപ്പ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. ഇലക്‌ട്രോണിക്‌സ്, ഐടി, ബിടി വകുപ്പിന്റെ നേതൃത്വത്തിലുള്ള ടെക് സമ്മിറ്റ് മൂന്ന് ദിവസത്തേക്കാണ് സംഘടിപ്പിക്കുന്നത്. ഓസ്‌ട്രേലിയയാണ് പരിപാടിയുടെ ഔദ്യോഗിക പങ്കാളി. സമ്മിറ്റിന്റെ ആദ്യ ദിനത്തിൽ ഗ്ലോബൽ കപ്പബിലിറ്റി സെൻ്റർ (ജിസിസി) നയം കർണാടക പുറത്തിറക്കി.

ജിസിസി നയത്തിൻ്റെ ഭാഗമായി ബെംഗളൂരു, മൈസൂരു, ബെളഗാവി എന്നിവിടങ്ങളിൽ ആഗോള ഇന്നൊവേഷൻ ജില്ലകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഏഷ്യയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പരിപാടിയായാണ് ടെക് സമ്മിറ്റ് കണക്കാക്കപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ആഗോള അർദ്ധചാലക വ്യവസായത്തിൽ കർണാടകയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനായി കൊച്ചനഹള്ളിയിൽ ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്ററും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മംഗളൂരുവിൽ ഫിൻടെക്, ധാർവാഡിൽ ഇവികൾ, ഡ്രോൺ വികസനം, മൈസൂരുവിൽ പിസിബി ക്ലസ്റ്റർ എന്നിവയിലൂടെ സംസ്ഥാനത്ത് സന്തുലിത പ്രാദേശിക വികസനം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2022നും 2023നും ഇടയിൽ, കർണാടകയിൽ സ്റ്റാർട്ടപ്പുകളിൽ 18.2 ശതമാനം വർധനയുണ്ടായി. 3,036 സ്റ്റാർട്ടപ്പുകളുള്ള കർണാടക, രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്നും ഇന്ത്യയിലെ മൊത്തം സ്റ്റാർട്ടപ്പുകളുടെ 8.7 ശതമാനം സംസ്ഥാനത്ത് നിന്നുള്ള വിഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

TAGS: BENGALURU | TECH SUMMIT
SUMMARY: Karnataka CM launches Bengaluru Tech Summit

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *