ഡിജിറ്റൽ അറസ്റ്റ്; ബെംഗളൂരു ടെക്കിക്ക് 11 കോടി രൂപ നഷ്ടമായി

ഡിജിറ്റൽ അറസ്റ്റ്; ബെംഗളൂരു ടെക്കിക്ക് 11 കോടി രൂപ നഷ്ടമായി

ബെംഗളൂരു: ഡിജിറ്റൽ അറസ്റ്റിൽ ബെംഗളൂരു ടെക്കിക്ക് 11 കോടി രൂപ നഷ്ടമായി. ഹെബ്ബാളിന് സമീപമുള്ള ജി.കെ.വി.കെ ലേഔട്ടിൽ താമസിക്കുന്ന 39 കാരനാണ് തട്ടിപ്പിനിരയായത്. 11.8 കോടി രൂപയാണ് ഇയാൾക്ക് നഷ്ടപ്പെട്ടത്. നഗരത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ സൈബർ കുറ്റകൃത്യങ്ങളിലൊന്നാണിതെന്ന് സിറ്റി പോലീസ് അറിയിച്ചു.

ഡിസംബർ 12ന് നോർത്ത്-ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ഇയാൾ പരാതി നൽകിയത്. നവംബർ 25നും ഡിസംബർ 12 നും ഇടയിലാണ് തട്ടിപ്പ് നടന്നത്. നവംബർ 11 ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട ഒരാളിൽ നിന്ന് കോൾ ലഭിച്ചതോടെയാണ് തട്ടിപ്പ് ആരംഭിച്ചത്.

ആധാറുമായി ബന്ധിപ്പിച്ച സിം കാർഡ് നിയമവിരുദ്ധമായ പരസ്യങ്ങൾക്കും മറ്റും ഉപയോഗിച്ചതായും മുംബൈയിലെ കൊളാബ സൈബർ പോലീസ് സ്‌റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുമാണ് ഇയാൾ പറഞ്ഞത്.

കേസിൽ നിന്ന് രക്ഷപ്പെടാൻ ഇയാൾ പണവും ടെക്കിയോട് ആവശ്യപ്പെട്ടു. നവംബർ 25 ന്, തട്ടിപ്പുകാർ നിയുക്ത അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ ഇരയെ നിർബന്ധിച്ചു. അറസ്റ്റും മറ്റ് പ്രത്യാഘാതങ്ങളും ഭയന്ന് ഡിസംബർ 12നകം തട്ടിപ്പുകാരുടെ നിയന്ത്രണത്തിലുള്ള വിവിധ അക്കൗണ്ടുകളിലേക്ക് 11.8 കോടി രൂപ ടെക്കി അയച്ചു. തട്ടിപ്പു ബോധ്യമായതിനെ തുടർന്ന് പിന്നീട് ഇയാൾ പോലീസിനെ സമീപിക്കുകയായിരുന്നു.

TAGS: BENGALURU | DIGITAL ARREST
SUMMARY: Bengaluru techie lost 11 cr in digital arrest scam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *