ബെംഗളൂരുവിൽ തണുപ്പിന് പിന്നാലെ മഴയും; 2025ലെ ആദ്യ മഴ ഉടൻ

ബെംഗളൂരുവിൽ തണുപ്പിന് പിന്നാലെ മഴയും; 2025ലെ ആദ്യ മഴ ഉടൻ

ബെംഗളൂരു: ബെംഗളൂരുവിൽ തണുപ്പിന് പിന്നാലെ മഴയും ഉടനെത്തുന്നു. ഈ വർഷത്തെ ആദ്യ മഴ അടുത്ത ദിവസങ്ങളിൽ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. കാലാവസ്ഥാ റിപ്പോർട്ട് അനുസരിച്ച് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്‍റെ ഫലമായാണ് നഗരത്തില്‍ മഴ ലഭിക്കുക. നഗരത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ മിതമായ മൂടൽ മഞ്ഞും അനുഭവപ്പെടും. ജനുവരി 13, 14 ദിവസങ്ങളിൽ നഗരത്തിലെ ആദ്യ മഴ ലഭിച്ചേക്കുമെന്ന് ഐഎംഡി അറിയിച്ചു.

നിലവിൽ ജനുവരിയിലെ ആദ്യ ആഴ്ചയിലെ ദിവസങ്ങളേക്കാൾ കഴിഞ്ഞ രണ്ട് ദിവസമായി ബെംഗളൂരുവിൽ താപനില ഉയർന്നിട്ടുണ്ട്. നേരത്തെ ചില ദിവസങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിരുന്നു. ശനിയാഴ്ച നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 16.3 ഡിഗ്രി സെൽഷ്യസിനും 17.3 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് റിപ്പോർട്ട്‌ ചെയ്തത്.

വെള്ളിയാഴ്ച നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 17.3 ഡിഗ്രി സെൽഷ്യസും, എച്ച്എഎൽ വിമാനത്താവളത്തിൽ 16.3 ഡിഗ്രി സെൽഷ്യസും കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 17 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

TAGS: BENGALURU | WEATHER
SUMMARY: Bengaluru to expect first rain of this season soon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *