ബെംഗളൂരുവിൽ വീണ്ടും തണുപ്പ് വർധിക്കുന്നു

ബെംഗളൂരുവിൽ വീണ്ടും തണുപ്പ് വർധിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ തണുപ്പ് വീണ്ടും വർധിക്കുന്നു. വരും ദിവസങ്ങളിൽ താപനില ഇനിയും താഴുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ബെംഗളൂരുവിൽ വരുന്ന നാല് ദിവസത്തേക്ക് താപനില വീണ്ടും താഴാനുള്ള സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ താപനില 10 ഡിഗ്രി മുതൽ 12 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞേക്കും. കഴിഞ്ഞ വര്‍ഷത്തേക്കാൾ തണുപ്പുള്ള കാലാവസ്ഥ ബെംഗളൂരുവിൽ അനുഭവപ്പെടും. ബെംഗളൂരു ഉൾപ്പെടെയുള്ള സംസ്ഥാനത്തെ നിരവധി പ്രദേശങ്ങളിൽ രാവിലെ മൂടൽ മഞ്ഞും ഉണ്ടാകും.

ജനുവരിയിലെ കുറഞ്ഞ ശരാശരി താപനില 16 ഡിഗ്രി സെൽഷ്യസ് ആണ്. ഇന്നും അനുഭവപ്പെടുന്നത്. ചിക്കമഗളൂരു, ഹാസൻ, ദാവൻഗരെ, മാണ്ഡ്യ എന്നിവയുൾപ്പെടെ തെക്കൻ ഉൾപ്രദേശ ജില്ലകളിലെ നിരവധി സ്ഥലങ്ങളിൽ താപനില താഴും. ഏകദേശം 2 ഡിഗ്രി സെൽഷ്യസ് മുതൽ മുതൽ 4 ഡിഗ്രി സെൽഷ്യസ് താപനില കുറവായുവാൻ സാധ്യതയുണ്ട്. കൂടാതെ, ബെളഗാവി, ബീദർ, വിജയപുര, കലബുർഗി, ഹാവേരി എന്നിവയുൾപ്പെടെയുള്ള ഉൾപ്രദേശങ്ങളിൽ രാവിലെ മിതമായ മൂടൽമഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

TAGS: BENGALURU | WEATHER
SUMMARY: Bengaluru dips into cold even more says IMD

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *