ബെംഗളൂരുവിൽ സ്പാനിഷ് കോൺസുലേറ്റ് തുറക്കാനൊരുങ്ങി സ്പെയിൻ

ബെംഗളൂരുവിൽ സ്പാനിഷ് കോൺസുലേറ്റ് തുറക്കാനൊരുങ്ങി സ്പെയിൻ

ബെംഗളൂരു: ബെംഗളൂരുവിൽ സ്പാനിഷ് കോൺസുലേറ്റ് സ്ഥാപിക്കാനൊരുങ്ങി സ്പെയിൻ. വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും സ്പെയിനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച ചുവടുവയ്പ്പാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക വിനിമയം, ടൂറിസം, എഐ സാങ്കേതികവിദ്യ എന്നിവ ശക്തിപ്പെടേണ്ടതുണ്ടെന്ന് ജയശങ്കർ പറഞ്ഞു.

മാഡ്രിഡിൽ നടന്ന ചടങ്ങിലാണ് ഇക്കാര്യം ജയശങ്കർ വ്യക്തമാക്കിയത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ജയശങ്കർ സ്പെയിനിൽ എത്തിയത്. ഇവിടെവച്ച് ഇന്ത്യൻ സമൂഹവുമായി സംവദിക്കുന്നതിനിടെയാണ് കോൺസുലേറ്റ് തുറക്കുന്ന വിവരം അദ്ദേഹം പങ്കുവച്ചത്. സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസ് ഇന്ത്യ സന്ദർശിച്ച് ഏകദേശം രണ്ടര മാസത്തിന് ശേഷമാണ് വിദേശകാര്യ മന്ത്രി ജയശങ്കറിൻ്റെ സ്പെയിൻ സന്ദർശനം.

ബെംഗളൂരുവിൽ സ്പെയിൻ കോൺസുലേറ്റ് തുറക്കുന്നത് വിസ നടപടികൾ പൂർത്തിയാക്കുന്നതിന് ഏറെ സഹായകരമാകും. സ്പാനിഷ് വിസ സ്വന്തമാക്കാൻ ഇന്ത്യക്കാർ സമർപ്പിച്ച അപേക്ഷകളുടെ എണ്ണത്തിൽ 2024ൽ വൻ വർധനവ് രേഖപ്പെടുത്തിയിരുന്നു. 2023ലെ ഷെഞ്ചൻ സ്റ്റാറ്റിസ്റ്റിക്സ് പോർട്ടലിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം 91,863 ഇന്ത്യക്കാർ വിസയ്ക്കായി അപേക്ഷ സമർപ്പിച്ചിരുന്നു. അപേക്ഷകരിൽ 77,1194 പേർക്ക് 2023ൽ സ്പാനിഷ് ഷെഞ്ചൻ വിസ ലഭിച്ചു.11,288 പേർക്ക് മൾട്ടിപ്പിൾ എൻട്രി വിസകളുണ്ട്.

TAGS: BENGALURU | SPANISH CONSULATE
SUMMARY: Bengaluru to get Spanish Consulate soon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *