ബെംഗളൂരുവിൽ 17 സിഗ്നൽ രഹിത ഇടനാഴികൾ നിർമിക്കാൻ പദ്ധതി

ബെംഗളൂരുവിൽ 17 സിഗ്നൽ രഹിത ഇടനാഴികൾ നിർമിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന റോഡുകളിൽ 17 സിഗ്നൽ രഹിത ഇടനാഴികൾ നിർമിക്കാൻ പദ്ധതി. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ നിർദേശിച്ച ടണൽ റോഡ് പദ്ധതിക്ക് പുറമെയാണിതെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു.

ബെംഗളൂരു സിറ്റി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്കായി ഉടൻ ടെൻഡർ ക്ഷണിക്കുമെന്ന് ശിവകുമാർ പറഞ്ഞു. നഗരത്തിൽ അടുത്തിടെ ഗതാഗതക്കുരുക്ക് കൂടുതലുള്ള സ്ഥലങ്ങൾ കണ്ടെത്താൻ ബിബിഎംപി സർവേ നടത്തിയിരുന്നു. തുടർന്നാണ് 17 സ്ഥലങ്ങൾ തിരിച്ചറിഞ്ഞത്.

കെ.ആർ. പുരം, ഓൾഡ് മദ്രാസ് റോഡ്, അൾസൂർ തടാകം, ജയമഹൽ റോഡ്, മേഖ്രി സർക്കിൾ, യശ്വന്ത്പുർ എന്നിവിടങ്ങളിലൂടെ ഗോരഗുണ്ടെപാളയ വരെ പോകുന്നതാണ് ഒരു ഇടനാഴി. ഏകദേശം 12,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. എന്നാൽ, പദ്ധതിക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന കാര്യത്തിൽ ചർച്ച നടന്നിട്ടില്ല. എല്ലാ വർഷവും നാലോ അഞ്ചോ എലിവേറ്റഡ് കോറിഡോറുകൾക്ക് സർക്കാർ മുൻഗണന നൽകുമെന്നും അടുത്ത നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ശിവകുമാർ അറിയിച്ചു.

TAGS: BENGALURU | SIGNAL FREE COTRIDORS
SUMMARY: Bengaluru to have signal free corridors soon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *