ബെംഗളൂരുവിൽ 89 ഐടി ടെക് പാർക്കുകൾ കൂടി തുറക്കും

ബെംഗളൂരുവിൽ 89 ഐടി ടെക് പാർക്കുകൾ കൂടി തുറക്കും

ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി 89 ഐടി പാർക്കുകൾ കൂടി തുറക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു. നഗരത്തിലെ 54 ഇടങ്ങളിലായാണ് ഐടി പാർക്കുകൾ തുറക്കുന്നത്.

പദ്ധതി പൂർത്തിയാകുന്നതോടെ ടെക് ഹബ്ബ് എന്ന നിലയിൽ ബെംഗളൂരു നഗരത്തിന് കൂടുതൽ സ്വീകാര്യത ലഭിക്കുമെന്ന് ശിവകുമാർ പറഞ്ഞു. ബെംഗളൂരു നോർത്ത്, മഹാദേവപുര, ബൊമ്മനഹള്ളി സോൺ, ബെല്ലന്തൂർ, വൈറ്റ്ഫീൽഡ്, ഹെബ്ബാൾ, ഔട്ടർ റിങ് റോഡ് ഉൾപ്പെടെയുള്ള പ്രധാന മേഖലകളിലാണ് പുതിയ ടെക് പാർക്കുകൾ സ്ഥാപിക്കുക. അത്യാധുനിക സൗകര്യങ്ങളുടെ പദ്ധതി നിർമാണം രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യം.

ഇതിന് പുറമെ ബാംഗ്ലൂർ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (ബിഎംആർഡിഎ) നഗരത്തിന് സമീപം ടൗൺഷിപ്പുകൾ നിർമിക്കാനുള്ള പദ്ധതിയും നിർദേശിച്ചിട്ടുണ്ട്. ബിഡദി, മാഗഡിക്ക് സമീപമുള്ള സോളൂർ, നന്ദഗുഡി എന്നിവിടങ്ങളിലാണ് പുതിയ ടൗൺഷിപ്പുകൾ ഉയരുക. ബിഡദി കേന്ദ്രീകരിച്ചാകും പദ്ധതി ആരംഭിക്കുക.

TAGS: BENGALURU | IT PARKS
SUMMARY: Bengaluru to have 89 parks soon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *