ബെംഗളൂരുവിൽ 40 കിലോമീറ്റർ ഡബിൾ ഡെക്കർ ഫ്ലൈഓവർ പദ്ധതിക്ക് അംഗീകാരം

ബെംഗളൂരുവിൽ 40 കിലോമീറ്റർ ഡബിൾ ഡെക്കർ ഫ്ലൈഓവർ പദ്ധതിക്ക് അംഗീകാരം

ബെംഗളൂരു: ബെംഗളൂരുവിൽ 40 കിലോമീറ്റർ ഡബിൾ ഡെക്കർ ഫ്ലൈഓവർ പദ്ധതിക്ക് അംഗീകാരം നൽകി ബിഎംആർസിഎൽ. ഗതാഗതം സുഗമമാക്കുന്നതിന് ഡബിൾ ഡെക്കർ ഫ്ലൈഓവർ നിർമ്മിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണിത്. ബെംഗളൂരുവിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണം പ്രതിദിനം വർധിക്കുന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്. പുതിയ ഡബിൾ ഡെക്കർ ഫ്ലൈഓവർ നിർമ്മിക്കുന്നത് വഴി ഈ പ്രശ്നത്തിന് പരിഹാരമാകുമെന്ന് ബിഎംആർസിഎൽ അധികൃതർ പറഞ്ഞു.

മൂന്നാം ഘട്ട മെട്രോ പദ്ധതിയിലാണ് ബിഎംആർസിഎൽ ബോർഡ് 40.65 കിലോമീറ്റർ ഡബിൾ ഡെക്കർ ഇടനാഴികൾക്ക് അംഗീകാരം നൽകിയിട്ടുള്ളത്. ഇതിൽ എലിവേറ്റഡ് സ്ട്രെച്ചുകളും മെട്രോ വയഡക്റ്റുകളും ഉൾപ്പെടും. കൂടാതെ ബിഎംആർസിഎൽ 8,916 കോടി രൂപയുടെ അധിക ഗ്രാന്റുകൾക്കായി സംസ്ഥാന സർക്കാരിനെ സമീപിക്കും. മെട്രോ മൂന്നാം ഘട്ട പദ്ധതിയിൽ ജെപി നഗർ മുതൽ കെമ്പാപുര വരെ 32.15 കിലോമീറ്ററും ഹൊസഹള്ളി മുതൽ കടബഗെരെ വരെ 12.5 കിലോമീറ്ററും ഉൾപ്പെടും.

രണ്ട് ലൈനുകളും ഡബിൾ ഡെക്കർ ഫ്ലൈഓവറുകളുമായി ബന്ധിപ്പിക്കും. ആവശ്യമായ ഫണ്ടുകൾ സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ഡിസൈനുകൾ അംഗീകരിച്ചുകഴിഞ്ഞാൽ, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ സംസ്ഥാന മന്ത്രിസഭയിൽ പദ്ധതി അവതരിപ്പിക്കുമെന്ന് ബിഎംആർസിഎൽ വ്യക്തമാക്കി.

TAGS: BENGALURU | DOUBLE DECKER FLYOVER
SUMMARY: BMRCL board approves 40-km of double decker flyovers

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *