രണ്ട് സ്കൈവാക്കുകൾ കൂടി നിർമിക്കാൻ പദ്ധതിയുമായി ബിബിഎംപി

രണ്ട് സ്കൈവാക്കുകൾ കൂടി നിർമിക്കാൻ പദ്ധതിയുമായി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് സ്കൈവാക്കുകൾ കൂടി നിർമിക്കാൻ പദ്ധതിയുമായി ബിബിഎംപി. പുതുതായി നിർമ്മിക്കുന്നവയിൽ പരസ്യത്തിനുള്ള അനുമതിയും ബിബിഎംപി നൽകും. നിർമാണച്ചെലവ് വഹിക്കുന്ന സ്വകാര്യ സ്ഥാപനത്തിനായിരിക്കും പരസ്യ അവകാശം നൽകുക. ദീപാഞ്ജലി നഗർ ബസ് ഡിപ്പോയിൽ നിന്ന് രംഗനാഥ് കോളനിയുമായി ബന്ധിപ്പിക്കുന്ന മൈസൂരു റോഡിലും, സർജാപുർ റോഡിലെ സെൻ്റ് ഫ്രാൻസിസ് സ്കൂളിന് സമീപവുമാണ് പുതിയ സ്കൈവാക്കുകൾ നിർമ്മിക്കുന്നത്.

ഡൈനാമിക് ഡ്യൂറേഷൻ മോഡലിനെ അടിസ്ഥാനമാക്കി വാണിജ്യ പരസ്യ അവകാശങ്ങൾ നൽകി പാതി ബിബിഎംപി നിർമ്മാണ ചെലവ് വഹിക്കും. ഈ മാതൃക പഴയ രീതികളിൽ നിന്ന് വ്യത്യസ്തമാണെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ പറഞ്ഞു. നേരത്തെ, സ്കൈവാക്കുകൾ നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനുമായി സ്വകാര്യ ഏജൻസിക്ക് 20 വർഷത്തെ നിശ്ചിത കാലയളവ് ലഭിച്ചിരുന്നു. എന്നാൽ ഇനിമുതൽ ദീർഘനാളത്തെ കരാർ അനുവദിക്കില്ലെന്നും, ഹ്രസ്വകാല കരാർ അടിസ്ഥാനത്തിലാണ് ജോലികൾ ഏറ്റെടുക്കുകയെന്നും തുഷാർ ഗിരിനാഥ് വ്യക്തമാക്കി.

KEYWORDS: Bengaluru to have two more skywalks soon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *