ബെംഗളൂരുവിൽ താപനില വീണ്ടും കുറയുന്നു

ബെംഗളൂരുവിൽ താപനില വീണ്ടും കുറയുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ താപനില വീണ്ടും കുറയുന്നു. ഇതോടെ വരും ദിവസങ്ങളിൽ നഗരത്തിലെ തണുപ്പ് ഇനിയും വർധിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നഗരത്തിൽ കഴിഞ്ഞ ദിവസം ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത് ഉത്തരഹള്ളി, ഹെമ്മിഗെപുര എന്നിവിടങ്ങളിലാണ്. തിങ്കളാഴ്ച രാവിലെ 8.30നും, ചൊവ്വാഴ്ച രാവിലെ 8.30നും ഇടയിൽ ഈ സീസണിലെ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ താപനിലയായ 12.2 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടെ രേഖപ്പെടുത്തിയത്.

തെക്കൻ ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അതിശക്തമായ കാറ്റാണ് തണുപ്പിന് കാരണമെന്ന് ഐഎംഡി ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച രാത്രി വരെ നഗരത്തിൽ തണുപ്പ് തുടർന്നേക്കും.

അതേസമയം, ഡിസംബർ 19, 20 തിയതികളിൽ ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ ജില്ലകളിൽ നേരിയ മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ബുധനാഴ്ച ബെംഗളൂരുവിൽ ശരാശരി താപനില 25.7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഏറ്റവും കുറഞ്ഞ താപനില 18.6 ഡിഗ്രി സെൽഷ്യസും ആയിരുന്നു.

TAGS: BENGALURU | TEMPERATURE
SUMMARY: Bengaluru temperature to dip again for coming days

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *