ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ രണ്ടു ദിവസത്തേക്ക് യെല്ലോ അലർട്ട്

ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ രണ്ടു ദിവസത്തേക്ക് യെല്ലോ അലർട്ട്

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത രണ്ടു ദിവസത്തേക്ക് ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നഗരത്തിൽ അടുത്ത രണ്ടു ദിവസത്തേക്ക് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ നഗരത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചിരുന്നു. ഞായറാഴ്ച വരെ നഗരത്തിൽ ശക്തമായ മഴ ലഭിച്ചേക്കും.

വൈകീട്ട് ആറ് മണി കഴിഞ്ഞ് പുറത്ത് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും അടിപ്പാതകൾ വഴിയുള്ള സഞ്ചാരം ഒഴിവാക്കണമെന്നും ഐഎംഡി നിർദേശിച്ചിട്ടുണ്ട്. തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ബെംഗളൂരുവിലെ പലയിടങ്ങളിലും അനുഭവപ്പെട്ടത്. നിരവധി റെസിഡൻഷ്യൽ ഏരിയകളും റോഡുകളും വെള്ളത്തിനടിയിലായി.

ഏപ്രിൽ 20 വരെ നഗരത്തിൽ പൊതുവെ മേഘാവൃതമായ ആകാശവും നേരിയ മഴയും ഉണ്ടാകുമെന്ന് ഐഎംഡി അറിയിച്ചു. പകൽ താപനില ഏകദേശം 33 ഡിഗ്രി സെൽഷ്യസും രാത്രിയിലെ താപനില 20നും 21 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. നിലവിലെ പരമാവധി താപനില 34 ഡിഗ്രി സെൽഷ്യസ് ആണ്.

TAGS: BENGALURU | RAIN
SUMMARY: Bengaluru to witness heavy rain for upcoming days

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *