പിഴയടക്കാൻ ആവശ്യപ്പെട്ടതിൽ തർക്കം; റോഡിന് കുറുകെ ലോറി നിര്‍ത്തിയിട്ട് ഡ്രൈവര്‍ മുങ്ങി

പിഴയടക്കാൻ ആവശ്യപ്പെട്ടതിൽ തർക്കം; റോഡിന് കുറുകെ ലോറി നിര്‍ത്തിയിട്ട് ഡ്രൈവര്‍ മുങ്ങി

ബെംഗളൂരു: പിഴ അടക്കാൻ പറഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് നടുറോഡിൽ ലോറി നിർത്തിയിട്ട് താക്കോലുമായി ഡ്രൈവർ മുങ്ങി. ഇതോടെ നഗരത്തിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നൈസ് റോഡിനും ഹൊസൂർ റോഡിനുമിടയിലാണ് സംഭവം. റോഡിന് കുറുകേ ലോറി നിർത്തിയശേഷമാണ് ഡ്രൈവർ താക്കോലുമായി പോയത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

നാഗാലാൻഡ് രജിസ്ട്രേഷനിലുള്ള 16 ചക്രങ്ങളുള്ള ലോറിയാണ് ഗതാഗത റോഡിൽ തടസമുണ്ടാക്കിയത്. ലോറി നഗരത്തിലേക്ക് കടക്കുന്നത് ട്രാഫിക് പോലീസ് തടഞ്ഞതിനെ തുടർന്നാണിത്. വൈകീട്ട് നാലര മുതൽ രാത്രി എട്ടര വരെ വലിയ വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുള്ളതിനാലാണ് പോലീസ് ലോറി തടഞ്ഞത്. തുടർന്ന് ഇയാളോട് 2000 രൂപ പിഴ അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ പ്രകോപിതനായാണ് ഇയാൾ റോഡിന് കുറുകെ ലോറി നിർത്തി താക്കോലുമായി കടന്നത്.

ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ലോറി മാറ്റാൻ ട്രാഫിക് പോലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ മറ്റൊരു ലോറിയുടെ താക്കോൽ ഉപയോഗിച്ചാണ് പോലീസ് ലോറി മാറ്റിയത്. താക്കോലുമായി മുങ്ങിയ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

 

TAGS: BENGALURU | TRAFFIC DISRUPTED
SUMMARY: Bengaluru traffic disrupted for hours after lorry driver abandons 16-wheeler on NICE-Hosur road

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *