ബെംഗളൂരു – തുമകുരു മെട്രോ ലൈനിന്റെ സാധ്യത പഠന റിപ്പോർട്ടിൽ ചർച്ച ഉടൻ

ബെംഗളൂരു – തുമകുരു മെട്രോ ലൈനിന്റെ സാധ്യത പഠന റിപ്പോർട്ടിൽ ചർച്ച ഉടൻ

ബെംഗളൂരു: ബെംഗളൂരു – തുമകുരു മെട്രോ ലൈനിന്റെ സാധ്യത പഠന റിപ്പോർട്ട്‌ സർക്കാരിന് കൈമാറി ബിഎംആർസിഎൽ. 59.5 കിലോമീറ്റർ ദൈർഘ്യത്തിലാണ് മെട്രോ റെയിൽ വരുന്നത്. ഇതിൽ 25 എലിവേറ്റഡ് സ്റ്റേഷനുകളുണ്ടാകും. നെലമംഗല, വീവേഴ്സ് കോളനി, ബുദിഹാൽ, ടി ബേഗൂർ, സോംപുര ഇൻഡസ്ട്രിയൽ ഏരിയ, ദൊബ്ബ്സ്പേട്ട്, ക്യാത്സാന്ദ്ര, തുമകുരു ബസ്റ്റാൻഡ്, ടിയുഡിഎ ലേഔട്ട്, സിറ ഗേറ്റ് എന്നീ പ്രധാന കേന്ദ്രങ്ങളിൽ സ്റ്റേഷനുകളുണ്ടാകും.

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് സാധ്യതാ പഠനം നടത്തി റിപ്പോർട്ട് ബിഎംആർസിഎല്ലിന് സമർപ്പിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ പദ്ധതി നടപ്പാക്കാമെന്നാണ് സംസ്ഥാന സർക്കാർ പദ്ധതിയിടുന്നത്. സാധ്യതാ റിപ്പോർട്ട് ഉടൻ തന്നെ സംസ്ഥാന മന്ത്രിസഭയ്ക്കു മുമ്പാകെ ചർച്ച ചെയ്യും. അനുമതി ലഭിച്ചാൽ പിന്നാലെ ഡീറ്റൈൽഡ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുകയും കേന്ദ്രത്തിന് സമർപ്പിക്കുകയും ചെയ്യും.

TAGS: BENGALURU | NAMMA METRO
SUMMARY: BMRCL Submit feasibility report of Bengaluru – Tumkur metro line to govt

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *