ബെംഗളൂരുവിന് മെട്രോ നഗരമെന്ന പദവി നൽകില്ലെന്ന് കേന്ദ്ര സർക്കാർ

ബെംഗളൂരുവിന് മെട്രോ നഗരമെന്ന പദവി നൽകില്ലെന്ന് കേന്ദ്ര സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിന് മെട്രോ നഗരമെന്ന പദവി നൽകില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. നിലവിലെ നഗര നയങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ തീരുമാനം. പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിൽ കേന്ദ്ര ധനമന്ത്രാലയ സഹമന്ത്രി പങ്കജ് ചൗധരിയാണ് തീരുമാനം സ്ഥിരീകരിച്ചത്. നിലവിൽ മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നീ നാല് പ്രധാന നഗരങ്ങൾക്കാണ് മെട്രോ പദവിയുള്ളത്. മെട്രോ പദവിയുള്ള നഗരങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങളും ഉണ്ട്.

മെട്രോ നഗരങ്ങളിലെ നിവാസികൾക്ക് നികുതി ഇളവുകൾ ലഭിക്കും. ഹൗസ് റെൻ്റ് അലവൻസ് വിഭാഗത്തിലെ നികുതി ഇളവാണ് പ്രധാന നേട്ടം. മെട്രോ നഗരങ്ങളിലെ ജീവനക്കാർക്ക്, ആദായനികുതി നിയമത്തിലെ സെക്ഷൻ 10 (13എ) പ്രകാരം എച്ച്ആർഎ (ഹൗസ് റെന്റ്) ഇളവ് ലഭ്യമാണ്. മെട്രോ നഗരങ്ങളിൽ ശമ്പളത്തിൻ്റെ 50 ശതമാനം വരെ എച്ച്ആർഎ അലവൻസായി ലഭിക്കും. അതേസമയം ബെംഗളൂരു ഉൾപ്പെടെയുള്ള മെട്രോ ഇതര നഗരങ്ങളിൽ ഈ പരിധി 40 ശതമാനം ആണ്. മെട്രോ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു നഗരത്തിനെ ഉൾപ്പെടുത്തണമെന്ന് കർണാടക ബിജെപി എംപി തേജസ്വി സൂര്യ ധനമന്ത്രി നിർമല സീതാരാമനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യം നിഷേധിക്കപ്പെട്ടു.

 

TAGS: BENGALURU | METRO CITY
SUMMARY: Bengaluru unlikely to get metro city tag from centre

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *