ബെംഗളൂരു : ബെംഗളൂരു വാരിയർ സമാജം വിഷു ആഘോഷം ഇന്ദിരാനഗർ ഇസിഎയിൽ നടന്നു. കശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ചു. പങ്കെടുത്ത എല്ലാവർക്കും സമാജത്തിന്റെ മുതിർന്ന അംഗങ്ങൾ വിഷുക്കൈനീട്ടം നൽകി. എം.വി. വിജയൻ അധ്യക്ഷത വഹിച്ചു. ഗോപകുമാർ, നന്ദകുമാർ വാരിയർ, ബൈജു, രാജശ്രീ, രാഖി എന്നിവർ നേതൃത്വം നൽകി. വിവിധ കലാപരിപാടികൾ അരങ്ങേറി.
<BR>
TAGS : MALAYALI ORGANIZATION

Posted inASSOCIATION NEWS
