വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം; ബെംഗളൂരു സ്വദേശിനി കൊച്ചിയിൽ പിടിയിൽ

വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം; ബെംഗളൂരു സ്വദേശിനി കൊച്ചിയിൽ പിടിയിൽ

ബെംഗളൂരു: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച ബെംഗളൂരു സ്വദേശിനി പിടിയിൽ. സ്ക്രൂഡ്രൈവറിന്റെയും പ്ലാസ്റ്റിക് പൂക്കളുടേയും മറവിലാണ് യുവതി സ്വർണം കടത്താൻ ശ്രമിച്ചത്. കുവൈത്തിൽ നിന്നും വന്ന മുബീനയാണ് കസ്റ്റംസിന്റെ പിടിയിലായത്. 61 ലക്ഷം രൂപയുടെ സ്വർണം കടത്താനായിരുന്നു മുബീനയുടെ ശ്രമം.

26ഓളം വയറുകളുടേയും കമ്പികളുടേയും രൂപത്തിലാക്കിയാണ് സ്വർണം കടത്താൻ നോക്കിയത്. പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ സ്‌റ്റീൽ നിറം ഇതിന്മേൽ പൂശുകയും പ്ലാസ്റ്റിക് കവർ കൊണ്ട് മൂടുകയും ചെയ്തിരുന്നു. സ്ക്രൂഡ്രൈവറുടെ പിടിയുടെ അകത്ത് അതിവി​ദ​ഗ്ധമായാണ് സ്വർണം ഘടിപ്പിച്ചിരുന്നത്. കസ്റ്റംസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്യൽ ആരംഭിച്ചു. സ്വർണക്കടത്തിന് സഹായിച്ചവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.

TAGS: BENGALURU | ARREST
SUMMARY: Bengaluru women arrested in kochi for gold smuggling

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *