ബെംഗളൂരുവിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ആക്രമണം

ബെംഗളൂരുവിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ആക്രമണം

ബെംഗളൂരു: ബെംഗളൂരുവിൽ പട്ടാപ്പകൽ നടുറോഡിൽ വെച്ച് യുവതിക്ക് നേരെ ആക്രമണം. വെള്ളിയാഴ്ച രാവിലെ ഹെബ്ബാളിലാണ് സംഭവം. ആന്ധ്രാപ്രദേശിലെ കടപ്പ സ്വദേശിനിയായ സുനിതയാണ് ആക്രമണത്തിനിരയായത്. സാധനം വാങ്ങുന്നതിനായി വീട്ടിൽ നിന്ന് സുനിത അടുത്തുള്ള കടയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമി ഓടി രക്ഷപ്പെട്ടു. യുവതിയെ ഉടൻ

ഹെബ്ബാളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുനിതയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ഹെബ്ബാൾ പോലീസ് കേസെടുത്തു. ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. സുനിതയും രണ്ട് ആൺമക്കളും നഗരത്തിലാണ് താമസിക്കുന്നത്. ഇവരുടെ ഭർത്താവ് വിദേശത്താണ്. സുനിതയുടെ മൂത്ത മകൻ സിറ്റി ഹോസ്പിറ്റലിൽ ഇന്റേണും, ഇളയ മകൻ കോളേജ് വിദ്യാർഥിയുമാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വിശദ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

TAGS: BENGALURU | CRIME
SUMMARY: Woman brutally attacked on road, hospitalised with serious injuries in Hebbal

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *