വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടു പോയ കേസ്; ഭവാനി രേവണ്ണ ചോദ്യം ചെയ്യലിന് ഹാജരായില്ല

വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടു പോയ കേസ്; ഭവാനി രേവണ്ണ ചോദ്യം ചെയ്യലിന് ഹാജരായില്ല

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ എംപി പ്രജ്വല്‍ രേവണ്ണയുടെ അമ്മ ഭവാനി രേവണ്ണ ചോദ്യം ചെയ്യാൻ ഹാജരായില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ഭവാനിയെ ചോദ്യം ചെയ്യാനായാണ് എസ്‌ഐടി നോട്ടിസ് നൽകിയത്. ജൂൺ ഒന്നിന് ഹോളനരസിപുരയിലെ വീട്ടിൽ ഹാജരാകാൻ ആവശ്യപ്പെട്ട് എസ്‌ഐടി വ്യാഴാഴ്‌ച ഭവാനിക്ക് നോട്ടീസ് നൽകിയിരുന്നു.

എന്നാൽ ഭവാനി ചോദ്യം ചെയ്യലിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. കേസിൽ ഭവാനി രേവണ്ണയുടെ ജാമ്യം കോടതി തള്ളിയിരുന്നു. ഭവാനിയുടെ വീടായ ചെന്നംബിക നിലയത്തിൽ ശനിയാഴ്ച രാവിലെ 10നും വൈകുന്നേരം 5നും ഇടയിൽ ഹാജരാകാനാണ് നിർദേശം നൽകിയിരുന്നത്. നിലവിൽ ഭവാനി രേവണ്ണ അന്വേഷണത്തോട് സഹകരിക്കാത്ത സാഹചര്യത്തിൽ ജ്വരെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണസംഘത്തെ രൂപീകരിക്കുന്നതിനെ കുറിച്ച് എസ്ഐടി ആലോചിക്കുന്നതായാണ് വിവരം.

അതേസമയം നിരവധി സ്‌ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്‌ത കേസിൽ അറസ്‌റ്റിലായി എസ്ഐടിയുടെ കസ്‌റ്റഡിയിൽ കഴിയുന്ന പ്രജ്വൽ തനിക്കെതിരായ കുറ്റങ്ങൾ നിഷേധിച്ചു. മെയ്‌ 31നാണ് ജര്‍മനിയില്‍ നിന്ന് ബെംഗളുരുവില്‍ മടങ്ങിയെത്തിയ പ്രജ്വലിനെ ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വെച്ച് അറസ്‌റ്റ് ചെയ്‌തത്.

TAGS: BENGALURU UPDATES, KARNATAKA
KEYWORDS: Bhavani revanna didnt present for questioning

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *