തട്ടിക്കൊണ്ടുപോകൽ കേസ്; ഭവാനി രേവണ്ണയ്ക്ക് മുൻ‌കൂർ ജാമ്യം

തട്ടിക്കൊണ്ടുപോകൽ കേസ്; ഭവാനി രേവണ്ണയ്ക്ക് മുൻ‌കൂർ ജാമ്യം

ബെംഗളൂരു: ലൈംഗികാതിക്രമത്തിന് ഇരയായ അതിജീവിതയെ തട്ടിക്കൊണ്ടു പോയ കേസിൽ ഭവാനി രേവണ്ണക്ക് മുൻകൂർ ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതി. കേസിൽ മകനും മുൻ ഹാസൻ എംപിയുമായ പ്രജ്വലിനെതിരെ മൊഴി നൽകാതിരിക്കാൻ അതിജീവിതയെ തട്ടിക്കൊണ്ടു പോയെന്നാണ് കേസ്. ജൂൺ 14 വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.

തട്ടിക്കൊണ്ടു പോകലിന് പിന്നിൽ ഭവാനി തന്നെയാണ് മുഖ്യപ്രതി എന്നും നിരവധി തവണ സമൻസ് അയച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഭവാനി ഹാജരായിട്ടില്ലെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രവിവർമ്മ കുമാർ വാദിച്ചു എന്നാൽ മതിയായ തെളിവുകൾ ഇല്ലാതെയാണ് അന്വേഷണസംഘം തനിക്കുമേൽ കുറ്റങ്ങൾ ചുമത്തിയത് എന്ന് ഭവാനി കോടതിയെ ബോധിപ്പിച്ചു.

വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ഭവാനിയെ ചോദ്യം ചെയ്യാൻ എസ്‌ഐടി ഒന്നിലധികം തവണ നോട്ടിസ് നൽകിയിരുന്നു.

ഭവാനി രേവണ്ണ അന്വേഷണത്തോട് സഹകരിക്കാത്ത സാഹചര്യത്തിൽ ജ്വരെ കസ്റ്റഡിയിലെടുക്കാൻ എസ്ഐടി തീരുമാനിച്ചിരുന്നു. ഇതോടെയാണ് മുൻകൂർ ജാമ്യത്തിനായി ഭവാനി രേവണ്ണ ഹൈക്കോടതിയെ സമീപിച്ചത്.

TAGS: KARNATAKA| BHAVANI REVANNA
SUMMARY: Bhavani revanna gets anticipatory bail in kidnapping case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *