ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസാകാൻ ഭൂഷണ്‍ രാമകൃഷ്ണ ഗവായി

ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസാകാൻ ഭൂഷണ്‍ രാമകൃഷ്ണ ഗവായി

ന്യൂഡൽഹി: ജസ്റ്റിസ് ബി ആര്‍ ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. ഇതുസംബന്ധിച്ച്‌ ശിപാര്‍ശ നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കേന്ദ്രത്തിന് കൈമാറി. മെയ് 13ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കും. 14നായിരിക്കും പുതിയ ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ.

നവംബറില്‍ വിരമിക്കുന്ന ജസ്റ്റിസ് ഗവായ് ആറ് മാസത്തേക്കായിരിക്കും ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിലിരിക്കുക. 2007 ല്‍ ചീഫ് ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്ണനു ശേഷം രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് സ്ഥാനം വഹിക്കുന്ന രണ്ടാമത്തെ ദളിത് വ്യക്തിയായിരിക്കും ഗവായ് എന്ന പ്രത്യേകതയുണ്ട്.

2016 ലെ കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധന തീരുമാനം ശരിവച്ച ഉത്തരവ്, ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച വിധി തുടങ്ങിയ നിര്‍ണായക പ്രാധാന്യമുള്ള വിധിന്യായങ്ങളുടെ ഭാഗമായ സുപ്രീം കോടതി ജഡ്ജിയാണ് ഗവായ്.

TAGS : LATEST NEWS
SUMMARY : Bhushan Ramakrishna Gavai to be the 52nd Chief Justice of India

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *