മരം മുറിക്കാൻ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം

മരം മുറിക്കാൻ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരുവല്ല: തിരുവല്ലയിൽ സ്കൂൾ വളപ്പിലെ മരം മുറിക്കാൻ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. ആലപ്പുഴ തകഴി സ്വദേശി സിയാദ് (32) ആണ് മരിച്ചത്. മരം മുറിക്കുന്നതിനായി റോഡിന് കുറുകെ കെട്ടിയിരുന്ന കയർ കഴുത്തിൽ കുരുങ്ങിയാണ് മരണം. ഞായറാഴ്ച വൈകിട്ട് മൂന്നോടെ തിരുവല്ല മുത്തൂർ–കുറ്റപ്പുഴ റോഡിലായിരുന്നു അപകടം.

ഭാര്യയ്ക്കും മക്കൾക്കും ഒപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു സിയാദ്. മുത്തൂർ ഗവൺമെന്റ് സ്കൂൾ വളപ്പിൽ നിന്ന മരം മുറിക്കാനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ കുറ്റപ്പുഴ ഭാഗത്തു നിന്നും റോഡിലൂടെ വന്ന ബൈക്ക് ഓടിച്ചിരുന്ന സിയാദിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. തുടർന്ന് വാഹനം മറിയുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ സിയാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയ്ക്കും മക്കൾക്കും നിസാര പരുക്കേറ്റു.  മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

സംഭവത്തിൽ ആറ് പേരെ തിരുവല്ല പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനിൽ കൃഷ്ണൻ പറഞ്ഞു. യാതൊരു സുരക്ഷാ മുൻകരുതകളും സ്വീകരിച്ചില്ല. മുന്നറിയിപ്പ് ബോർഡുകളോ കോണോ വെച്ചില്ലെന്നും സിഐ പറഞ്ഞു.
<BR>
TAGS : DEATH | THIRUVALLA
SUMMARY : Youth dies after rope tied across road to cut tree gets entangled

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *