ബീദറിലെ കരാറുകാരന്റെ ആത്മഹത്യ; മന്ത്രി പ്രിയങ്ക് ഖാർഗെയുടെ അനുയായി ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ
സച്ചിൻ പഞ്ചാൽ

ബീദറിലെ കരാറുകാരന്റെ ആത്മഹത്യ; മന്ത്രി പ്രിയങ്ക് ഖാർഗെയുടെ അനുയായി ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

ബെംഗളൂരു : ബീദറില്‍ യുവ കരാറുകാരൻ ജീവനൊടുക്കിയ കേസിൽ ഗ്രാമവികസന വകുപ്പു മന്ത്രി പ്രിയങ്ക് ഖാർഗെയുടെ അടുത്ത അനുയായിയുൾപ്പെടെ അഞ്ചാളുകളെ പോലീസ് അറസ്റ്റു ചെയ്തു. പ്രിയങ്കിന്റെ അടുത്ത അനുയായിയും കലബുറഗി കോർപ്പറേഷൻ മുൻ കോൺഗ്രസ് കൗൺസിലറുമായ രാജു കാപ്പനൂർ, മുൻ ജില്ലാ പഞ്ചായത്തംഗം ഗോരഖ്‌നാഥ് സജ്ജൻ, ബ്ലോക് കോൺഗ്രസ് ഭാരവാഹി നന്ദകുമാർ, കരാറുകാരനായ രമണഗൗഡ പാട്ടീൽ, സതീഷ് രത്നാകർ എന്നിവരെയാണ് പോലീസിന്റെ സി.ഐ.ഡി. വിഭാഗം അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഭല്‍ക്കി സ്വദേശിയായ സച്ചിൻ പഞ്ചാൽ എന്ന 26 കാരനാണ് കഴിഞ്ഞ ഡിസംബർ 26-ന് ട്രെയിനിന് മുമ്പിൽ ചാടി ജീവനൊടുക്കിയത്. അറസ്റ്റിലായ രാജു കാപ്പനൂരുൾപ്പെടെ അഞ്ചാളുകളെയും പരാമർശിച്ച് സച്ചിൻ പഞ്ചാലിന്റെ ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചിരുന്നു. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും അതാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നും കുറിപ്പിലുണ്ടായിരുന്നു. പിന്നാലെ സച്ചിന്‍റെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിൽ മന്ത്രി പ്രിയങ്ക് ഖാർഗെക്കും പങ്കുണ്ടെന്ന് ബി.ജെ.പി. ആരോപിച്ചിരുന്നു. പ്രിയങ്ക് രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയിരുന്നു.
<br>
TAGS : BIDAR | PRIYANK KHARGE
SUMMARY : Bidar contractor’s suicide; Six people, including a follower of Minister Priyank Kharge, were arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *