ഉത്തര കന്നഡയിൽ വാഹനാപകടം; 10 മരണം, 15 പേർക്ക് പരുക്ക്

ഉത്തര കന്നഡയിൽ വാഹനാപകടം; 10 മരണം, 15 പേർക്ക് പരുക്ക്

ബെംഗളൂരു: കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ വന്‍ വാഹനാപകടം. 10 പേര്‍ മരിച്ചു. മരണം, 15 പേർക്ക് പരുക്കേറ്റു. ബുധനാഴ്ച പുലർച്ചെ യല്ലാപ്പുർ അരെബൈൽ ഘാട്ട് പ്രദേശത്താണ് അപകടം നടന്നത്. പച്ചക്കറിയുമായി വരികയായിരുന്ന ട്രക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് റോഡില്‍ നിന്നും തെന്നി സമീപത്തുള്ള കുഴിയിൽ വീഴുകയായിരുന്നു.

ഹാവേരി ജില്ലയിലെ സവന്നൂരിൽ നിന്ന് കുംടയിലെ ചന്തയിലേക്ക് പച്ചക്കറിയുമായി പോകുകയായിരുന്നു ട്രക്കിലുണ്ടായവർ. അപകടത്തിൽപ്പെട്ട ട്രക്കിൽ 40തോളം യാത്രക്കാർ ഉണ്ടായിരുനെന്നാണ് സൂചന. ഇവര്‍ ട്രക്കിൻ്റെ ലോഡിന് മുകളിൽ യാത്ര ചെയ്യുകയായിരുന്നു

10 പേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. യെല്ലാപുര പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പരുക്കേറ്റവരെ യെല്ലാപുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മൂടൽമഞ്ഞ് കാരണം ഡ്രൈവർക്ക് വ്യക്തമായി കാണാൻ കഴിയാതിരുന്നതിനാലാണ് എതിരെ വന്ന വാഹനവുമായി ട്രക്ക് കൂട്ടിയിടിച്ചതെന്ന് പോലീസ് പറഞ്ഞു.
<BR>
TAGS ; ACCIDENT | UTTARA KANNADA
SUMMARY : Accident in Karnataka; 10 dead, 15 injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *