ബിഗ് ബോസ് താരം അജാസ് ഖാന്റെ ഭാര്യയെ കഞ്ചാവുമായി പിടികൂടി

ബിഗ് ബോസ് താരം അജാസ് ഖാന്റെ ഭാര്യയെ കഞ്ചാവുമായി പിടികൂടി

ന്യൂഡൽഹി: ബിഗ് ബോസ് താരവും നടനുമായ അജാസ് ഖാന്റെ ഭാര്യ ഫാലോൺ ഗുലിവാലയെ കഞ്ചാവുമായി പിടികൂടി. ഖാന്റെ വീട്ടിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് കണ്ടെടുത്തതായും കസ്റ്റംസ് അറിയിച്ചു. ഇരുവരും മയക്കുമരുന്ന് കടത്തിയെന്നും ആരോപണമുണ്ട്. ഭാര്യ അറസ്റ്റിലായതിന് പിന്നാലെ അജാസ് ഖാൻ ഒളിവിലാണെന്നാണ് സൂചന. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു.

കഴിഞ്ഞ മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്ന അജാസിന് ആകെ 131 വോട്ടുകൾ മാത്രമായിരുന്നു കിട്ടിയിരുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ അജാസ് ഖാന്റെ ഭാര്യയെ കഞ്ചാവുമായി പിടികൂടിയിരിക്കുന്നത്. കസ്റ്റംസ് വകുപ്പ് കഴിഞ്ഞ ദിവസം ജോഗേശ്വരിയിലുള്ള അജാസ് ഖാന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് നിരവധി മരുന്നുകളും 130 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

ഇതിന് പിന്നാലെയാണ് നടന്റെ ഭാര്യ ഫാലോണിനെ അറസ്റ്റ് ചെയ്തത്. അജാസ് ഖാന്റെ സഹായി സൂരജ് ഗൗറിനെ ഒക്ടോബർ 8 ന് ലഹരിമരുന്ന് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. കൊറിയർ വഴി 100 ഗ്രാം മെഫെഡ്രോൺ ചെയ്തതിന് പിന്നാലെയാണ് സൂരജ് ഗൗറിനെ അറസ്റ്റ് ചെയ്തത്.

TAGS: NATIONAL | ARREST
SUMMARY: Bigg Boss 7 fame Ajaz Khan’s wife arrested after drugs seized from their home following raid

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *