ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്കിൽ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. തൃശൂർ തിപ്പിലിശേരി പരുത്തിപ്പുര ചന്ദ്രൻ്റേയും ഭാഗ്യലക്ഷ്മിയുടേയും മകൻ ശരത് (29) ആണ് മരിച്ചത്. ഭാര്യ അപര്‍ണയ്ക്ക് പരുക്കേറ്റു. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. ഐ.ടി. ജീവനക്കാരായ ഇരുവരും ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശരതിനെ രക്ഷപ്പെടുത്താനായില്ല. സംസ്കാരം ഇന്ന് നടക്കും.
<br>
TAGS :
SUMMARY : Bike accident; A Malayali youth died

Posted inBENGALURU UPDATES LATEST NEWS
