റോഡ് മുറിച്ചു കടന്ന പുലിയെ ബൈക്ക് ഇടിച്ചു; യാത്രക്കാരന് പരുക്ക്

റോഡ് മുറിച്ചു കടന്ന പുലിയെ ബൈക്ക് ഇടിച്ചു; യാത്രക്കാരന് പരുക്ക്

കേരള – തമിഴ്നാട് അതിർത്തിയില്‍ കമ്പിപ്പാലത്ത് പുലിയെ ബെെക്കിടിച്ചു. ഇടിയുടെ ആഘാതത്തില്‍ പുലിയും ബെെക്ക് യാത്രക്കാരനും റോഡില്‍ വീണു. പുലി റോഡ് മുറിച്ച്‌ കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബോധം പോയി കുറച്ച്‌ നേരം റോഡില്‍ കിടന്ന പുലി പിന്നീട് കാട്ടിലേക്ക് ഓടിപ്പോയി.

ബെെക്ക് യാത്രക്കാരനായ ഗൂഡല്ലൂർ സ്വദേശി രാജൻ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. രാജനെ നാട്ടുകാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെെക്ക് ഇടിച്ച്‌ ബോധം പോയ പുലി റോഡില്‍ കിടക്കവെ മറ്റൊരു വാഹനത്തില്‍ ഉണ്ടായിരുന്നവർ ദൃശ്യങ്ങള്‍ പകർത്തി. ഇവർ ഫോറസ്റ്റ് ഓഫീസിൽ വിളിക്കുന്നതിനിടെ പുലി കാട്ടിലേക്ക് ഓടി മറയുകയായിരുന്നു.

TAGS : LATEST NEWS
SUMMARY : Bike hits leopard crossing road; passenger injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *