വീടിന് മുമ്പിൽ നിര്‍ത്തിയിട്ട ബൈക്ക് കത്തി നശിച്ച നിലയില്‍; അന്വേഷണം തുടങ്ങി പോലീസ്

വീടിന് മുമ്പിൽ നിര്‍ത്തിയിട്ട ബൈക്ക് കത്തി നശിച്ച നിലയില്‍; അന്വേഷണം തുടങ്ങി പോലീസ്

പാലക്കാട്: കിഴക്കഞ്ചേരിയില്‍ വീടിന് മുമ്പിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ച നിലയില്‍. കിഴക്കഞ്ചേരി പുത്തൻവീട് വേലപ്പന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ സംഭവം. പ്രദേശത്ത് ഇന്നലെ രാത്രി ഉത്സവം നടന്നിരുന്നതിനാല്‍ ധാരാളം ആളുകള്‍ വീടിനു മുൻവശത്തുണ്ടായിരുന്നതായി കുടുംബം പറയുന്നു.

ഇന്ന് പുലർച്ചെ ആഘോഷം കഴിഞ്ഞ് മടങ്ങുന്നവരാണ് ബൈക്ക് കത്തിക്കൊണ്ടിരിക്കുന്ന വിവരം വീട്ടുകാരെ അറിയിച്ചത്. സംഭവത്തിന് പിന്നില്‍ സാമൂഹ്യവിരുദ്ധരാണെന്ന് സംശയം. വടക്കഞ്ചേരി പോലീസെത്തി അന്വേഷണം ആരംഭിച്ചു.

TAGS : LATEST NEWS
SUMMARY : Bike parked in front of house found burnt to ashes; police begin investigation

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *