ബൈക്ക് ടാക്‌സി; ജൂൺ 15 വരെ സര്‍വീസ് തുടരാന്‍ അനുമതി

ബൈക്ക് ടാക്‌സി; ജൂൺ 15 വരെ സര്‍വീസ് തുടരാന്‍ അനുമതി

ബെംഗളൂരു : ഒല, ഉബർ, റാപ്പിഡോ എന്നിവയുടെ ബൈക്ക് ടാക്സികൾക്ക് ജൂൺ 15 വരെ സർവീസ് തുടരാൻ ഹൈക്കോടതിയുടെ അനുമതി. ആറുമാസത്തിനുള്ളിൽ സർവീസ് നിർത്താൻ ഒല, ഉബർ, റാപ്പിഡോ എന്നിവക്ക് കോടതി നേരത്തെ  നിർദേശം നൽകുകയായിരുന്നു. എന്നാല്‍ സർവീസ് തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉബർ ഇന്ത്യ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, റാപ്പിഡോയുടെ മാതൃകമ്പനിയായ റോപ്പീൻ ട്രാൻസ്‌പോർട്ടേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, എഎൻഐ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് ബി.എം. ശ്യാമപ്രസാദിന്റേതാണ് പുതിയ ഉത്തരവ്.
<br>
TAGS :
SUMMARY : Bike taxis allowed to continue service until June 15

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *