ബിൽക്കിസ് ബാനു കേസ്; ശിക്ഷയിളവ് റദ്ദാക്കിയ വിധിക്കെതിരെയുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി

ബിൽക്കിസ് ബാനു കേസ്; ശിക്ഷയിളവ് റദ്ദാക്കിയ വിധിക്കെതിരെയുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി

ബിൽക്കിസ് ബാനു കേസിലെ പ്രതികളുടെ ഹര്‍ജി തള്ളി സുപ്രീം കോടതി. കേസില്‍ ശിക്ഷിക്കപ്പെട്ട രാധേശ്യാം ഭഗവാൻദാസ്, രാജുഭായ് ബാബുലാൽ സോണി എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. കേസിൽ പ്രതികളെ വിട്ടയച്ച നടപടി സുപ്രീംകോടതി റദ്ദാക്കിയതിനെരെ പ്രതികള്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, പി.വി. സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.

2002ല്‍ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്‌തതാണ് കേസ്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള ഗുജറാത്ത് സർക്കാരിന്‍റെ 2022 ഓഗസ്റ്റ് 15ലെ തീരുമാനം 2024 ജനുവരി 8ന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ കീഴടങ്ങാൻ 11 പ്രതികളോടും കോടതി നിർദേശിച്ചു.

ജസ്വന്ത് നായി, ഗോവിന്ദ്ഭായ് നായി, ശൈലേഷ് ഭട്ട്, രാധ്യേഷാം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വോഹാനിയ, പ്രദീപ് മോർധിയ, ബകാഭായ് വോഹാനിയ, രാജുഭായ് ബാബുലാൽ സോണി, മിതേഷ് ചമൻലാൽ ഭട്ട്, രൂപഭായ് ചന്ദന എന്നിവരായിരുന്നു ഗുജറാത്ത് സർക്കാർ മോചിപ്പിച്ച 11 പ്രതികള്‍. കേസിലെ 11 കുറ്റവാളികൾക്കും ഇളവ് നൽകിയതും അവരെ മോചിപ്പിച്ചതും പ്രതിഷേധത്തിന് കാരണമായിരുന്നു.

TAGS: NATIONAL | SUPREME COURT | BILKIS BANO
SUMMARY: Bilkis Bano case: SC dismisses plea of 2 convicts on Jan 8 verdict, calls it ‘absolutely misconceived’

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *