ടേക്ക് ഓഫിനിടെ വിമാനത്തില്‍ പക്ഷി വന്നിടിച്ചു; തിരുവനന്തപുരം- ബെംഗളൂരു ഇൻഡിഗോ വിമാനം തിരിച്ചിറക്കി

ടേക്ക് ഓഫിനിടെ വിമാനത്തില്‍ പക്ഷി വന്നിടിച്ചു; തിരുവനന്തപുരം- ബെംഗളൂരു ഇൻഡിഗോ വിമാനം തിരിച്ചിറക്കി

തിരുവനന്തപുരം: പക്ഷി ഇടിച്ചതിനെ തുടർന്ന് തിരുവനന്തപുരം-ബെംഗളൂരു വിമാനം തിരിച്ചിറക്കി. തിങ്കളാഴ്ച രാവിലെ ഏഴരക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് സംഭവം. ഇൻഡിഗോയുടെ 6 ഇ 6629 വിമാനത്തിലാണ് പക്ഷി ഇടിച്ചത്. ഒന്നര മണിക്കൂറിലേറെ പരിശോധനക്ക് വിധേയമാക്കിയതിന് പിന്നാലെ വിമാനം റദ്ദാക്കിയെന്ന് അധികൃതർ അറിയിച്ചു.

വേറെ വിമാനം എത്തിച്ച്‌ വൈകുന്നേരം ആറിന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തും. അറ്റകുറ്റ പണി നടക്കുന്നതിനാല്‍ റണ്‍വേ അടച്ചിട്ടിരിക്കുകയാണ്. ഇനി വൈകിട്ട് ആറ് മണിക്കേ വിമാനം പുറപ്പെടൂ. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയെന്ന് വിമാനത്താവളം അധികൃതർ വ്യക്തമാക്കി.

TAGS : INDIGO
SUMMARY : Bird hits plane during takeoff; Thiruvananthapuram-Bengaluru IndiGo flight diverted

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *