സ്കൂട്ടർ യാത്രികർക്ക് നേരെ കാട്ടുപോത്ത് ആക്രമം; രണ്ട് യുവാക്കൾക്ക് പരുക്ക്

സ്കൂട്ടർ യാത്രികർക്ക് നേരെ കാട്ടുപോത്ത് ആക്രമം; രണ്ട് യുവാക്കൾക്ക് പരുക്ക്

തിരുവനന്തപുരം: സ്കൂട്ടർ യാത്രക്കാരെ കാട്ടുപോത്ത് ആക്രമിച്ചു. കള്ളിക്കാട് സ്വദേശികളായ സജീവ് കുമാർ, ചന്ദ്രൻ എന്നിവരെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. കള്ളിക്കാട് വിയ കോണത്തുനിന്ന് കള്ളിക്കാട് ജംഗ്ഷനിലേക്ക് സ്കൂട്ടറിൽ യാത്രചെയ്യവെ റോഡിൽ നിന്ന കാട്ടുപോത്ത് ഇരുവരെയും ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കാട്ടുപോത്തിന്റെ ആക്രമണമുണ്ടായ സ്ഥലത്തു നിന്ന് അര കിലോമീറ്റര്‍ മാത്രം അകലെയാണ് നെട്ടുകാൽതേരി ഓപ്പൺ ജയിലിന്റെ റബ്ബർ തോട്ടം. യുവാക്കളെ ആക്രമിച്ച ശേഷം കാത്തുപോത്ത് നെയ്യാർ കനാൽ കടന്ന് ജയിൽ കോമ്പൗണ്ടിലേക്ക് കടന്നതായി നാട്ടുകാർ പറയുന്നു. അവിടേക്ക് പോകുന്ന വഴിയിലും കാൽനട യാത്രക്കാരനായ ഒരാളിനെ കാത്തുപോത്ത് ആക്രമിക്കാൻ ശ്രമിച്ചതായി ദൃക്സാക്ഷികൾ പറയുന്നു.

ഒറ്റയാൻ കാട്ടുപോത്താണ് നാട്ടിലിറങ്ങി ആക്രമണം നടത്തിയത്. ജയിൽ കോമ്പൗണ്ടിലെ റബ്ബർ തോട്ടം കാടുകയറി കിടക്കുന്നതിനാൽ വനത്തിൽ നിന്ന് കാട്ടുപോത്ത് ഇവിടെ എത്തി സ്ഥിരമായി തമ്പടിച്ച് കിടക്കുന്നുണ്ട്. ഇതിനെ ജയിൽ കോമ്പൗണ്ടിൽ നിന്ന് വനത്തിലേക്ക് തുരത്തിയില്ലെങ്കിൽ ഇനിയും അപകടങ്ങൾക്ക് സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.

TAGS: THIRUVANATHAPURAM
SUMMARY: Bison attacks scooter riders; Two youths injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *