രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ബിജെപിയുടെ പരാതി; അഖില്‍ മാരാര്‍ക്കെതിരെ കേസ്

രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ബിജെപിയുടെ പരാതി; അഖില്‍ മാരാര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: രാജ്യ വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ സംവിധായകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഖില്‍ മാരാര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയാണ് പോലീസിൽ പരാതി നല്‍കിയത്.

പാകിസ്ഥാനുമായി ഇന്ത്യ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതിനെതിരെ അഖിൽ സാമൂഹ്യ മാധ്യമം വഴി പ്രതികരിച്ചിരുന്നു. മൂന്നാം കക്ഷി ഇടപെടലിനെ തുടര്‍ന്ന് പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോയെന്നായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. വിവാദമായതിനെത്തുടര്‍ന്ന് പോസ്റ്റ് നീക്കം ചെയ്തു. അഖിലിന്റേത് ദേശവിരുദ്ധപ്രവര്‍ത്തനമാണെന്നാണ് ബിജെപി ആരോപണം. തുടര്‍ന്ന് ബിജെപി-ആര്‍എസ്എസ് അനുകൂലികള്‍ അഖില്‍ മാരാര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് പരാതി നല്‍കിയത്.
<BR>
TAGS : AKHIL MARAR | POLICE CASE
SUMMARY : BJP files complaint against Akhil Marar for making anti-national remarks

.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *