യുഎസ് പ്രസംഗം; രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി

യുഎസ് പ്രസംഗം; രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി

ബെംഗളൂരു: യുഎസ് സന്ദര്‍ശനത്തിനിടെ നടത്തിയ പരാമര്‍ശം സിഖ് വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി. എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളെ ലക്ഷ്യമിട്ട് രാഹുലിൻ്റെ പരാമർശങ്ങൾ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെയും അഖണ്ഡതയെയും അപകടത്തിലാക്കുന്നുവെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷ നേതാവ് ചളവടി നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി നൽകിയത്.

ഡല്‍ഹിയിലും രാഹുലിനെതിരെ കേസെടുത്തിട്ടുണ്ട്. സമാനമായ പരാതിയില്‍ ഡല്‍ഹി സിവില്‍ലൈന്‍സ് പോലീസാണ് കേസെടുത്തത്. തലപ്പാവ് ധരിച്ച് ഗുരുദ്വാരയിലേക്ക് പോവാന്‍ സാധിക്കുമോ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. സംവരണത്തിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെയും ബിജെപി നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ജോര്‍ജ് ടൗണ്‍ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം. സംവരണം നിര്‍ത്തലാക്കണമെങ്കില്‍ ഇന്ത്യ നീതിയുക്തമായ രാജ്യം ആകണമെന്നായിരുന്നു വിദ്യാർഥിയുടെ ചോദ്യത്തോട് രാഹുല്‍ പ്രതികരിച്ചത്. നിലവില്‍ രാജ്യത്തെ സാഹചര്യം അതല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

TAGS: KARNATAKA | RAHUL GANDHI
SUMMARY: BJP Files complaint against Rahul gandhi over provocative comments

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *