രാഷ്ട്രപതിക്കെതിരായ പരാമര്‍ശം;  സോണിയ ഗാന്ധിക്കെതിരേ അവകാശലംഘന നോട്ടീസ്

രാഷ്ട്രപതിക്കെതിരായ പരാമര്‍ശം; സോണിയ ഗാന്ധിക്കെതിരേ അവകാശലംഘന നോട്ടീസ്

ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി നടത്തിയ പരാമർശത്തിൽ അവകാശലംഘന നോട്ടീസ് നൽകി ബിജെപി. പരമോന്നത പദവിയുടെ അന്തസ്സിന് കളങ്കം വരുത്തുന്ന പരാമർശമാണ് സോണിയ നടത്തിയതെന്ന് രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകറിന് നൽകിയ നോട്ടീസിൽ ചൂണ്ടിക്കാട്ടി.

പാർലമെന്റിന്റെ സഭാചട്ടങ്ങൾക്ക് വിരുദ്ധവും അപകീർത്തികരവുമായ പരാമർശമാണ് രാജ്യസഭാ എംപി സോണിയാ ​ഗാന്ധി രാഷ്‌ട്രപതിക്കെതിരെ നടത്തിയതെന്നും ഇതിന്റെ ​ഗൗരവം കണക്കിലെടുത്ത് സോണിയക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നുമാണ് അവകാശലംഘന നോട്ടീസിലുള്ളത്.

ബജറ്റിന് മുന്നോടിയായുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തെ കുറിച്ച് സോണിയ ഗാന്ധി നടത്തിയ പരാമർശമായിരുന്നു വിവാദമായത്. പ്രസംഗത്തിന്റെ അവസാനത്തോടെ രാഷ്ട്രപതി ക്ഷീണിച്ചു. സംസാരിക്കാൻ പറ്റാത്ത നിലയിലേക്കെത്തി. പാവം എന്നായിരുന്നു സോണിയ പറഞ്ഞത്. എന്നാൽ സോണിയയുടെ ഭാഗത്തുനിന്നുണ്ടായത് അനാദവോടെയുള്ള പ്രതികരണമാണെന്നായിരുന്നു ബിജെപി നേതാക്കൾ പ്രതികരിച്ചത്.

TAGS: NATIONAL | SONIA GANDHI
SUMMARY: BJP MPs move privilege motion against Sonia Gandhi over remark on President Murmu

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *