അച്ചടക്കലംഘനം; അഞ്ച് ബിജെപി നേതാക്കൾക്ക് പാർട്ടിയുടെ കാരണം കാണിക്കൽ നോട്ടീസ്

അച്ചടക്കലംഘനം; അഞ്ച് ബിജെപി നേതാക്കൾക്ക് പാർട്ടിയുടെ കാരണം കാണിക്കൽ നോട്ടീസ്

ബെംഗളൂരു: അച്ചടക്കലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കർണാടകയിലെ അഞ്ച് ബിജെപി നേതാക്കൾക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയതയും അച്ചടക്ക ലംഘനവും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കട്ട സുബ്രഹ്മണ്യ നായിഡു, എംപി രേണുകാചാര്യ, ബിപി ഹരീഷ്, ശിവറാം ഹെബ്ബാർ, എസ്‌.ടി. സോമശേഖർ എന്നിവർക്കാണ് നോട്ടീസ് അയച്ചത്.

പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് പൊതുവേദികളിൽ അനാവശ്യമായ പരാമർശങ്ങൾ നടത്തിയതിനാണ് നടപടിയെന്ന് ബിജെപിയുടെ കേന്ദ്ര അച്ചടക്ക സമിതി അംഗം ഓം പഥക് പറഞ്ഞു. നോട്ടീസ് ലഭിച്ച് 72 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് അറിയിപ്പ്. അല്ലാത്തപക്ഷം കേന്ദ്ര അച്ചടക്ക സമിതി തുടർ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന പ്രസിഡന്‍റ് ബി. വൈ. വിജയേന്ദ്രയെ നീക്കം ചെയ്യണമെന്നാണ് വിമത വിഭാഗം ആവശ്യപ്പെടുന്നത്. ബിജെപി നേതാവ് ബസനഗൗഡ പാട്ടീൽ യത്‌നലിനും മറ്റ് വിമത നേതാക്കൾക്കുമെതിരെ വിജയേന്ദ്രയുടെ അനുയായികൾ പ്രസ്‌താവനകൾ നടത്തുകയും അവർക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

TAGS: KARNATAKA | BJP
SUMMARY: Bjp gives showcause notice for five party leaders

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *