ഭൂമി കൈമാറ്റത്തിൽ ക്രമക്കേട്; സിദ്ധാർഥ വിഹാര ട്രസ്റ്റിന് അനധികൃമായി ഭൂമി നൽകിയെന്ന് ആരോപണം

ഭൂമി കൈമാറ്റത്തിൽ ക്രമക്കേട്; സിദ്ധാർഥ വിഹാര ട്രസ്റ്റിന് അനധികൃമായി ഭൂമി നൽകിയെന്ന് ആരോപണം

ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ രാഹുൽ ഖാർഗെ നേതൃത്വം നൽകുന്ന സിദ്ധാർഥ വിഹാര ട്രസ്റ്റിന് കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്മെന്റ് ബോർഡിന്റെ (കെ.ഐ.എ.ഡി.ബി) ഭൂമി അനുവദിച്ചതിൽ ക്രമക്കേട് നടന്നതായി ആരോപണം. ബി.ജെ.പി. രാജ്യസഭാ എം.പി. ലഹർസിങ് സിറോയയാണ് ആരോപണവുമായി രംഗത്തെത്തിയത്.

ബെംഗളൂരുവിന് സമീപത്തെ ഡിഫൻസ് എയ്റോസ്പെയ്സ് പാർക്കിൽ പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കാനായി മാറ്റിവെച്ച 45.94 ഏക്കറിലെ അഞ്ചേക്കറോളം സ്ഥലമാണ് ട്രസ്റ്റിന് അനുവദിച്ചത്. പട്ടികജാതി വിഭാഗക്കാർക്ക് അനുവദിക്കേണ്ട സ്ഥലം ലഭിച്ചത് ഖാർഗെയുടെ ഭാര്യയും മരുമകനും മക്കളും ചേർന്ന ട്രസ്റ്റിനാണെന്നും ഇത് അധികാരദുർവിനിയോഗവും സ്വജനപക്ഷപാതവുമാണെന്നും ലഹർസിങ് സിറോയ ആരോപിച്ചു.

അതേസമയം, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും നിശ്ചിത തുകയ്ക്ക്, ഇളവുകൾ ഒന്നുമില്ലാതെയാണ് ഭൂമി അനുവദിച്ചതെന്നും കർണാടക വ്യവസായമന്ത്രി എം.ബി. പാട്ടീൽ പ്രതികരിച്ചു. വിദ്യാഭ്യാസ ആവശ്യങ്ങൾക്കാണ് ഭൂമി ഏറ്റെടുത്തതെന്ന് ഖാർഗെയുടെ മറ്റൊരു മകനും ട്രസ്റ്റിലെ അംഗവും കർണാടക ഐ.ടി. മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ പറഞ്ഞു. നൈപുണ്യവികസന കേന്ദ്രം തുടങ്ങാനാണ് ട്രസ്റ്റ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

TAGS: KARNATAKA | KIADB
SUMMARY: Kharge family trust got KIADB land near Bengaluru illegally, alleges BJP MP Lahar Singh Siroya

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *