ബിജെപി നേതാവും എംഎല്‍എയുമായ ദേവേന്ദര്‍ സിംഗ് റാണ അന്തരിച്ചു

ബിജെപി നേതാവും എംഎല്‍എയുമായ ദേവേന്ദര്‍ സിംഗ് റാണ അന്തരിച്ചു

ശ്രീനഗർ: ബി.ജെ.പി. നേതാവും ജമ്മു-കശ്മീർ സിറ്റിങ് എം.എല്‍.എ.യുമായ ദേവേന്ദർ സിങ് റാണ (59) അന്തരിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ സഹോദരനാണ്. ഫരീദാബാദിലെ ആശുപത്രിയില്‍വെച്ചാണ് അന്ത്യം. നഗ്രോട്ട മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ.യാണ്.

ജമ്മു മേഖലയിലെ ആധിപത്യമുള്ള ദോഗ്ര സമൂഹത്തിന്റെ ശക്തമായ ശബ്ദമായിരുന്നു റാണ. ജമ്മു ജില്ലയിലെ നഗ്രോട്ട സെഗ്‌മെൻ്റില്‍ നിന്ന് അദ്ദേഹം അടുത്തിടെ ജെ-കെ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഹരിയാനയിലെ ഫരീദാബാദിലുള്ള സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ ഇന്നലെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു കാലമായി ആരോഗ്യനില മോശമായിരുന്നു.

നഗ്രോട്ട മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ അദ്ദേഹം, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങിന്റെ ഇളയ സഹോദരനാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജമ്മുകശ്മീരിലെ നഗ്രോട്ട സീറ്റില്‍ വലിയ ഭൂരിപക്ഷത്തോടെ ജയിച്ച ദേവേന്ദർ റാണ നിയമസഭാ കക്ഷിയാവാനിരിക്കെയാണ് മരണം. 2014-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറൻസ് സീറ്റിലാണ് ആദ്യമായി ജയിച്ചത്. പിന്നീട്, 2021-ല്‍ നാഷണല്‍ കോണ്‍ഫറൻസ് വിട്ടു.

TAGS : BJP | DEVENDER SINGH | JAMMU KASHMIR
SUMMARY : BJP leader and MLA Devender Singh Rana passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *