ലെജിസ്ലേറ്റീവ് കൗൺസിലിൽ നിന്ന് ബിജെപി നേതാവ് സി.പി. യോഗേശ്വർ രാജി വെച്ചു

ലെജിസ്ലേറ്റീവ് കൗൺസിലിൽ നിന്ന് ബിജെപി നേതാവ് സി.പി. യോഗേശ്വർ രാജി വെച്ചു

ബെംഗളൂരു: ബിജെപി നേതാവ് സി.പി. യോഗേശ്വർ നിയമസഭാ കൗൺസിലിൽ നിന്ന് രാജി വെച്ചു. വരാനിരിക്കുന്ന ചന്നപട്ടണ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് അദ്ദേഹം രാജി സമർപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹുബ്ബള്ളിയിൽ നടന്ന യോഗത്തിൽ കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടിക്ക് യോഗേശ്വർ രാജിക്കത്ത് സമർപ്പിച്ചു.

യോഗേശ്വറിനെ ബിജെപി നിയമസഭാ കൗൺസിലിലേക്ക് നോമിനേറ്റ് ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമിയുടെ രാജിയെ തുടർന്ന് ഒഴിവുവന്ന ചന്നപട്ടണ നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗേശ്വർ ബിജെപി ടിക്കറ്റ് തേടുകയായിരുന്നു. എന്നാൽ, ജെഡിഎസുമായി ബിജെപി സഖ്യമുണ്ടാക്കിയതിനാൽ ചന്നപട്ടണ സീറ്റ് ജെഡിഎസിന് നൽകുകയായിരുന്നു. ജെഡിഎസ് ടിക്കറ്റിൽ ചന്നപട്ടണയിൽ നിന്ന് മത്സരിക്കാൻ യോഗേശ്വറിന് അവസരം ലഭിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചതായാണ് വിവരം. നിലവിൽ മണ്ഡലത്തിൽ സ്വാതന്ത്രനായി മത്സരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

നവംബർ 13നാണ് മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. നവംബർ 23 ന് ഫലം പ്രഖ്യാപിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 25 ആണ്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 30 ആണ്.

TAGS: KARNATAKA | BYPOLLS
SUMMARY: Senior BJP member CP Yogeshwar resigns from council

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *