ജയം ഉറപ്പിച്ച് ബിജെപി: 3000 കാവി ലഡുവിന് ഓര്‍ഡര്‍ നൽകി, താമര വിരിഞ്ഞാൽ ആഘോഷമാക്കാനൊരുങ്ങി ബിജെപി നേതൃത്വം

ജയം ഉറപ്പിച്ച് ബിജെപി: 3000 കാവി ലഡുവിന് ഓര്‍ഡര്‍ നൽകി, താമര വിരിഞ്ഞാൽ ആഘോഷമാക്കാനൊരുങ്ങി ബിജെപി നേതൃത്വം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് ബിജെപി നേതൃത്വം 3000 ലഡുവിന് ഓര്‍ഡര്‍ നൽകിയതായി ജില്ലയിലെ മുതിര്‍ന്ന നേതാവ്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ജയിച്ചില്ലെങ്കിലും കേന്ദ്രത്തിൽ ബിജെപി ഭരണം തുടരുമെന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. അതിനാൽ തന്നെ ലഡു പാഴാകില്ലെന്നാണ് ബിജെപി നേതാവ് പറയുന്നത്.

ശശി തരൂരും, പന്ന്യൻ രവീന്ദ്രനും രാജീവ് ചന്ദ്രശേഖറും തമ്മിൽ ശക്തമായ പോരാട്ടമാണ് മണ്ഡലത്തിൽ കാഴ്ചവെച്ചത്. മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം മാര്‍ ഇവാനിയോസ് കോളേജിലും സര്‍വോദയ സ്കൂളിലും തിയോഫിലോസ് ട്രെയിനിങ് കോളേജുകളിലുമൊക്കെയായാണ് വോട്ടെണ്ണൽ നടക്കുന്നത്. 1602 തപാൽ വോട്ടുകളാണ് ഇവിടെയുള്ളത്. ആദ്യ റൗണ്ടിൽ 94 ബൂത്തുകളാണ് എണ്ണുന്നത്. തിരഞ്ഞെടുപ്പ് തരംഗമാണെങ്കിൽ ആദ്യ രണ്ട് റൗണ്ട് പൂര്‍ത്തിയാകുമ്പോൾ തന്നെ ഫലം അറിയാനാവും.
<br>
TAGS : ELECTION, KERALA
KEYWORDS: BJP leadership has ordered 3000 saffron laddus and is ready to celebrate when the lotus blossoms

 

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *