ഗാന്ധി വധം ആസൂത്രണം ചെയ്തത് നെഹ്‍റുവെന്ന് സംശയം; വിവാദ പരാമർശവുമായി ബിജെപി നേതാവ്

ഗാന്ധി വധം ആസൂത്രണം ചെയ്തത് നെഹ്‍റുവെന്ന് സംശയം; വിവാദ പരാമർശവുമായി ബിജെപി നേതാവ്

ബെംഗളൂരു: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെതിരെ വിവാദപരാമർശവുമായി ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്‍നാൽ. നെഹ്‍റുവിന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വധത്തിൽ പങ്കുണ്ടെന്ന് സംശയമുണ്ടെന്ന തരത്തിലാണ് യത്നാൽ പരാമർശിച്ചത്. മൂന്ന് ബുള്ളറ്റുകളേറ്റാണ് ഗാന്ധിജി മരിച്ചത്. ഇതിൽ ഒരു ബുള്ളറ്റ് മാത്രമാണ് ഗോഡ്സെയുടെ തോക്കിൽ നിന്ന് വന്നതെന്ന് യത്നാൽ പറഞ്ഞു.

ഗാന്ധിജിയുടെ ശരീരത്തിൽ പതിച്ച ബാക്കി രണ്ട് ബുള്ളറ്റുകൾ വന്നതെവിടെ നിന്ന് എന്നത് ഇപ്പോഴും ദുരൂഹമാണെന്നും യത്നാൽ പറഞ്ഞു. ഇന്ത്യയുടെ ഏകാധിപതിയാകണം എന്ന ആഗ്രഹം നെഹ്‍റുവിന് ഉണ്ടായിരുന്നെന്നും യത്നാൽ ആരോപിച്ചു. ഗാന്ധി വധം നെഹ്റു ആസൂത്രണം ചെയ്തതാണെന്ന് കരുതണമെന്നും യത്നാൽ ആരോപിച്ചു.

TAGS: KARNATAKA | BASANAGOWDA YATNAL
SUMMARY: Bjp mla accuses Jawaharlal Nehru of killing Gandhi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *