സംസ്ഥാനത്ത് ബിജെപി എംഎൽഎയ്ക്ക് നേരെ മുട്ടയേറ്

സംസ്ഥാനത്ത് ബിജെപി എംഎൽഎയ്ക്ക് നേരെ മുട്ടയേറ്

ബെംഗളൂരു: സംസ്ഥാനത്ത് ബിജെപി എംഎൽഎയ്ക്ക് നേരെ മുട്ടയേറ്. മുൻ മന്ത്രി കൂടിയായ മുനിരത്‌നക്കെതിരെയാണ് മുട്ടയേറുണ്ടായത്. ലക്ഷ്മിദേവി നഗര്‍ പ്രദേശത്തായിരുന്നു സംഭവം. ബലാത്സംഗ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് മുനിരത്നക്കെതിരെ ആക്രമണമുണ്ടായത്.

അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് അദ്ദേഹത്തിന് നേരെ മുട്ടയേറുണ്ടായത്. ഇതിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച്‌ ബിജെപി രംഗത്തെത്തി.

പരിപാടിയിൽ നിന്ന് നടന്ന് കാറിലേക്ക് പോകുന്നതിനിടെ എതിര്‍വശത്ത് നിന്ന് എംഎല്‍എക്കെതിരെ മുട്ടയേറ് ഉണ്ടാവുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നന്ദിനി ലേഔട്ട് പോലീസ് കേസെടുത്തു.

TAGS: KARNATAKA | ATTACK
SUMMARY: Karnataka BJP mla attacked on roads

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *